Home Blog Page 1028

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഈ ദുരന്ത ഡോക്ടര്‍മാരെ നിലക്കു നിര്‍ത്തുമോ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത് പ്രതീക്ഷ നല്‍കുന്നു. ഭരണകൂടത്തെ ഡോക്ടര്‍മാരുടെ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ വിലക്കെടുക്കുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലില്‍ പ്രതീക്ഷ ഏറെയാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചത്. സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്ന് പൊതുപ്രവര്‍ത്തകനായ സൈതലി കായ്പ്പാടിയുടെ പരാതിയിലാണ് ഇടപെടല്‍.

കഴിഞ്ഞ ദിവസമായിരുന്നു സിസേറിയനിലൂടെ പുറത്തെടുത്ത പാലോട് സ്വദേശികളുടെ കുഞ്ഞ് മരിച്ചത്. സംഭവത്തില്‍ വീഴ്ച ആരോപിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സർക്കാർ അന്വേഷണം ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു. ആരോപണ വിധേയയായ ഡോക്ടര്‍ ബിന്ദുവിനെ നിര്‍ബന്ധിത അവധിയിലേക്കും പ്രവേശിച്ചു. അന്വേഷണം കഴിയും വരെ ഡോക്ടര്‍ ബിന്ദു സുന്ദര്‍ അവധിയില്‍ പോകും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം.

ഇതേ ഡോക്ടറുടെ ചികില്‍സാപിഴവില്‍ പ്രസവം കഴിഞ്ഞ സ്ത്രീ ജനനേന്ദ്രിയത്തിലൂടെ മലവിജര്‍ജ്ജനം നടത്തുന്നതായ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഇത്രയൊക്കെ പരാതികള്‍ ഉയര്‍ന്ന ഡോക്ടര്‍ക്ക് സമ്പൂര്‍ണ പിന്തുണയുമായി നില്‍ക്കുകയാണ് ഡോക്ടര്‍മാരുടെ സംഘടന എന്നതാണ് വൈചിത്ര്യം. ഇതേ പിന്തുണയിലാണ് ഇവര്‍ മുമ്പും രക്ഷപ്പെട്ടിട്ടുള്ളത്. രോഗികള്‍ ഈശ്വര തുല്യം കണക്കാക്കുന്ന ഡോക്ടര്‍മാരുടെ ആത്മസമര്‍പ്പണത്തിനും ത്യാഗമനസ്ഥിതിക്കും കൂടിയാണ് ഇത്തരം ഗ്രൂപ്പുകള്‍ വിലപറയുന്നതെന്ന് ആക്ഷേപം പരക്കുകയാണ്. സര്‍വീസില്‍നിന്നും പിരിച്ചു വിടേണ്ട തരം ക്രിമിനലുകള്‍ ദൈവതുല്യമായ പ്രഫഷന്‍റെ മറവില്‍ ഒളിച്ചിരുന്ന സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ തുണയില്‍ പേരു ദോഷം ഉണ്ടാക്കുകയാണെന്ന ആക്ഷേപം സംഘടനകള്‍ക്കിടയില്‍ ഉണ്ട്. സര്‍വീസ് ചരിത്രം പരിശോധിച്ചാല്‍ ഒരിക്കലും പൊതുജനസേവനത്തിന് നിയോഗിച്ചു കൂടാത്ത അത്രയും കുറ്റകൃത്യങ്ങള്‍ചെയ്ത പലരും രോഗികളെ സേവിക്കാനായി ധര്‍മ്മസ്ഥാപനങ്ങളില്‍ വിലസുന്നുണ്ട്.

നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ മെഡിക്കൽ ഓഫീസർ ഒരു മാസത്തിനകം അന്വേഷണം റിപ്പോർട്ട് നൽകണം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സൈദലി കായ്പാടിയുടെ പരാതിയെ തുടർന്നാണ് നടപടി.

പാലോട് സ്വദേശികളായ കുഞ്ഞിന്റെ കുടുംബം ഇപ്പോഴും ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. ആരോപണ വിധേയയായ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ബിന്ദു സുന്ദറിനെയും വിദഗ്ധസമിതി കേട്ടിരുന്നു. പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ ഡോക്ടറെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഡോക്ടർക്കെതിരെ കൂടുതൽ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 11 മണിക്കൂറാണ് ആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കുഞ്ഞിനെ ഡോക്ടർമാർ കൊന്നു, ഒരുപക്ഷേ അമ്മയ്ക്കും ആ അവസ്ഥ വന്നേക്കാമായിരുന്നുവെന്നും കുടുംബം പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും തെരഞ്ഞെടുപ്പ് പി ആർ വർക്ക്

തിരുവനന്തപുരം.മുഖ്യമന്ത്രിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും തെരഞ്ഞെടുപ്പ് പി ആർ വർക്ക്.
മുഖ്യമന്ത്രിയുടെ ഒഫീഷ്യൽ പോർട്ടൽ വഴി ജീവനക്കാർക്കും പെൻഷൻകാർക്കുംവാട്സ്ആപ് മെസ്സേജ്.
ഡിഎ വർധന അനുവദിച്ചത് ഭരണ നേട്ടം. ഇനിയും തുടരും.

സർക്കാറിന്റെ കരുതൽ ആണെന്നും മെസ്സേജിൽ പറയുന്നു. മാർച്ച് ഒന്നു മുതലുള്ള ശമ്പളത്തിൽ ലഭിക്കുമെന്നും അറിയിപ്പ്. സർക്കാരിന്റെ മറ്റാനുകൂല്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുമുണ്ട് വാട്സ്ആപ്പ് മെസ്സേജിൽ

വീണാ ജോര്‍ജിന്റെ വസതിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം;പൊലീസുകാര്‍ക്കും പരിക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ തുടര്‍ച്ചയായി നടക്കുന്നതായി ആരോപിക്കുന്ന ചികിത്സാപിഴവുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ പ്രതിഷേധത്തിനിടെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്യുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് രാവിലെ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.

ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ വസതിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് മന്ത്രിയുടെ വസതിയില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി.

രാവിലെ അപ്രതീക്ഷിതമായി മന്ത്രിയുടെ വസതിയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗേറ്റിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കയറിയത്. സുരക്ഷാ പൊലീസിനെ മറികടന്ന് വീടിന്റെ വാതിലില്‍ റീത്ത് വെച്ച പ്രവര്‍ത്തകര്‍ പിന്നീട് ചീമുട്ടയേറും കുത്തിയിരിപ്പ് സമരവും നടത്തി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

വീര്യമേറിയ എം ഡി എം എ ഗുളികയുമായി യുവാവ് പിടിയിൽ

കരുനാഗപ്പള്ളി. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി            നാർക്കോട്ടിക് സ്പെഷ്യൽ                  സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സിപി യുടെ നേതൃത്വത്തിൽ ക്ലാപ്പന വില്ലേജിൽ നടത്തിയ പരിശോധനയിൽ         ഗഞ്ചാവും, MDMA ഗുളികയും, MDMA യും കൈവശം വെച്ച കുറ്റത്തിന്  ക്ലാപ്പന കോട്ടയ്ക്കപ്പുറം  ഷഹനാസ്     മൻസിലിൽ ഷെരീഫ് മകൻ നിഷാദ് (25 )   എന്നയാൾക്കെതിരെ   കേസ് എടുത്തു. 204 ഗ്രാം കഞ്ചാവും 3.11 ഗ്രാം MDMA യും 5 MDMA ടാബ്‌ലെറ്റുകളും പിടിച്ചെടുത്തു. സാധാ രണ കാണാറുള്ള MDMA യെ കാൾ വീര്യം കൂടിയ ടാബ്ലറ്റ് രൂപത്തിലുള്ള MDMA ഒരെണ്ണം 4000 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയിരുന്നത്.പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) നിർമലൻ തമ്പി പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എംആർ, അജിത്ത് ബി എസ്, സൂരജ് പി എസ്,  ബാലു എസ് സുന്ദർ, അഭിരാം എച്ച് വനിത സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്  എന്നിവർ പങ്കെടുത്തു.

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രീകരിച്ച് സ്ഫോടനം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിടുന്നതായി രഹസ്യാന്വേണ റിപ്പോര്‍ട്ട്. ചെങ്കോട്ടയിലും ചാന്ദിനി ചൗക്കിലെ ഒരു ക്ഷേത്രവും ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള മറ്റ് പ്രമുഖ മതസ്ഥാപനങ്ങളിലും സ്ഫോടനം നടത്താനാണ് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഐഇഡി ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.

ഫെബ്രുവരി 6ന് പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 160ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്താനുള്ള ആസൂത്രണമെന്നാണ് സുരക്ഷാ ഏജന്‍സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

2025 നവംബര്‍ 10ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാനിലെ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുള്ള നിരവധി വാഹനങ്ങള്‍ക്ക് അന്ന് തീ പിടിച്ചു. തലസ്ഥാനത്ത് നിന്ന് വെറും 50 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഫരീദാബാദില്‍ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ ദിവസമായിരുന്നു ചെങ്കോട്ട സ്ഫോടനം നടന്നത്.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്. https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.

1.31 കോടി പുരുഷൻമാർ – 1.38 കോടി സ്ത്രീകളും പട്ടികയിൽ ഉൾപ്പെടുന്നു. 277 തേർഡ് ജെൻഡർ, 2.23 ലക്ഷം പ്രവാസി, 4.24 ലക്ഷം പുതിയ വോട്ടർമാർ മാരും അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടി. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 24 ലക്ഷം പേർ പുറത്തായിരുന്നു. മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉൾപ്പെടെ 53229 പേർ കൂടി ഹിയറിങ്ങിനു ശേഷം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. എന്നാൽ ഹിയറിംഗിന് ശേഷം കരട് പട്ടികയിൽ നിന്ന് 15.11 ലക്ഷം വോട്ടർമാരുടെ വർദ്ധനവും ഉണ്ടായിട്ടുണ്ട്.

ഷർട്ടിൻ്റെ ബട്ടൻസ് ഇട്ടില്ലെന്ന് പറഞ്ഞ് ജൂനിയർ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

പാലക്കാട്. ഷർട്ടിൻ്റെ ബട്ടൻസ് ഇട്ടില്ലെന്ന് പറഞ്ഞ് ജൂനിയർ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം.’
മണ്ണാർക്കാട് നജാത് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അൻസലിനാണ് മർദ്ദനമേറ്റത്.തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .

ഷർട്ടിന്റെ ബട്ടൻസ് ധരിക്കണം എന്ന് പറഞ്ഞുള്ള റാഗിംഗ് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം.മണ്ണാർക്കാട് നജാത്ത് കോളേജിലെ ഒന്നാം വർഷം ബിരുദ വിദ്യാർഥിയാണ് ചിറക്കൽപടി സ്വദേശി മുഹമ്മദ് അൻസിൽ. 20 ദിവസങ്ങൾക്ക് മുമ്പ് ഷർട്ടിന്റെ ബട്ടൺ ധരിക്കണമെന്ന് പറഞ്ഞ് സീനിയർ വിദ്യാർത്ഥികൾ അൻസിലിനെ റാഗിംഗ് ചെയ്തു. ഇത് ചോദ്യം ചെയ്തതിനാണ്, ഇക്കഴിഞ്ഞ 18ന് കോളേജ് ഡേയ്ക്കിടെ അൻസ്സിലിനെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി ആക്രമിച്ചത്.

ഇടിവള ഉപയോഗിച്ചുള്ള സീനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ അൻസിലിന്റെ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മർദ്ദനമേറ്റ അൻസിൽ.വിദ്യാർത്ഥിയുടെ കുടുംബം നൽകിയ പരാതിയിൽ മണ്ണാർക്കാട് പോലീസ് കോളേജിലെ മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ഇവർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു

വേളി കടലില്‍ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം

തിരുവനന്തപുരം.വേളി കടലില്‍ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൈകൾ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം മാത്രം.
മൃതദേഹം 40 നും 50 നും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടേത് എന്ന് പോലീസ്.
തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു.


ശനിയാഴ്ച രാവിലെ വേളി പള്ളിക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്
മത്സ്യത്തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്.
മൃതദേഹം കരയ്‌ക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി .
സ്ത്രീയെ കൊലപ്പെടുത്തി കടലിൽ തള്ളിയോ എന്നതടക്കം പരിശോധിക്കുമെന്ന് പോലീസ്.
കാണാതായവരെ കേന്ദ്രീകരിച്ച് മൃതദേഹം ആരുടേതാണ് എന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്
തുമ്പ പോലീസ്

റോഡ് അപകടങ്ങൾ പെരുകുന്നു, നിരത്തിൽ രക്തം വീഴുമ്പോള്‍ സംവിധാനങ്ങൾ കണ്ണടച്ചിരിക്കുന്നു


തിരുവനന്തപുരം.സംസ്ഥാനത്ത് 2025ൽ മാത്രം റോഡ് അപകടങ്ങളിൽ 3725 പേർക്കാണ് ജീവൻ നഷ്ടമായത്.. ശരാശരി 11 മരണങ്ങൾ ഓരോ ദിവസവും നടക്കുന്നു എന്നാണ് കണക്ക്.. മരിക്കുന്നവരിൽ അധികവും യുവാക്കൾ ആണെന്നുള്ളതാണ് ഏറ്റവും ഗൗരവമുള്ള കാര്യം.. മദ്യപാനം അശ്രദ്ധമായ ഡ്രൈവിംഗ് അമിതവേഗം ഇവയൊക്കെയാണ് അപകടത്തിന്റെ പ്രധാന കാരണങ്ങൾ..

റോഡ് അപകടങ്ങൾ കൂടുമ്പോഴും നിരത്തിൽ ജീവനുകൾ പൊളിയുമ്പോഴും സംവിധാനങ്ങൾ കണ്ണടച്ചിരിക്കുകയാണ്..
ആശാസ്ത്രീയ ഗതാഗത നിയന്ത്രണങ്ങളും റോഡ് നിർമാണങ്ങളും മൂലം നിരത്തിൽ പൊലിയുന്ന ജീവനുകൾക്ക് സർക്കാർ സംവിധാനങ്ങളാണ് ഉത്തരവാദി.പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലേക്ക് ഗതാഗത സംവിധാനങ്ങളും ഗതാഗത നിയമങ്ങളും മാറേണ്ടത് അനിവാര്യമാണ്….