26.7 C
Kollam
Saturday 11th July, 2026 | 09:12:13 PM
Home News Breaking News വണ്ടാനം മെഡിക്കൽ കോളജ് ചികിത്സാ പിഴവിന് ഇരയായ ഉഷയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം

വണ്ടാനം മെഡിക്കൽ കോളജ് ചികിത്സാ പിഴവിന് ഇരയായ ഉഷയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം

ആലപ്പുഴ. വണ്ടാനം മെഡിക്കൽ കോളജ് ചികിത്സാ പിഴവിന് ഇരയായ ഉഷയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം. ശസ്ത്രക്രിയ കഴിഞ്ഞ് 21 മണിക്കൂർ പിന്നിടുമ്പോള്‍ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു .

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഉഷയ്ക്ക് രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകും എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി മുന്നോട്ട് പോകാൻ കുടുംബം തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി വിട്ടതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും . ഇന്നലെ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കത്രിക പുറത്തെടുത്തത് .
പിന്നീട് കത്രിക അമ്പലപ്പുഴ പോലീസിന് കൈമാറി . അതേ സമയം ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് ഉഷയെ ആശുപത്രിയിലെത്തി സന്ദർശിച്ചേക്കും