Home Blog Page 1020

വൈറ്റില റെയിൽവേ ട്രാക്കിന് സമീപംയുവതിയെ മരിച്ച നിലയിൽ കണ്ടെത്തി,കൊലപാതകം എന്ന സംശയം

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം 35 വയസ്സിനോട് അടുത്ത പ്രായം തോന്നിക്കുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ പാലത്തിന്റെ തൂണിനോട് ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്. ഇത് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

യുവതിയുടെ മുഖത്ത് ഉൾപ്പെടെ പരിക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു മൊബൈൽ ഫോൺ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നു.

ഫൊറൻസിക് സംഘവും പോലീസും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. ഞായറാഴ്ച രാത്രിയിലാകാം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് പോലീസ് കരുതുന്നു. യുവതിയെ തിരിച്ചറിയുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.

വലിയങ്ങാടി കെട്ടിട അപകടത്തിൽ മരിച്ച മൂന്നുപേരുടെ സംസ്കാരം ഇന്ന്

കോഴിക്കോട്. വലിയങ്ങാടി കെട്ടിട അപകടത്തിൽ മരിച്ച മൂന്നുപേരുടെ സംസ്കാരം ഇന്ന്. കൊയിലാണ്ടി തിരുവങ്ങൂർ സ്വദേശി വിനോദ്, അത്തോളി സ്വദേശികളായ ബഷീർ, അഷറഫ് എന്നിവരുടെ സംസ്കാരമാണ് ഇന്ന് നടക്കുക. കിണാശ്ശേരി സ്വദേശി അബ്ദുൽ ജബ്ബാറിന്റെ സംസ്കാരം ഇന്നലെ രാത്രി നടന്നു.

മരിച്ചവർക്ക് ആദരസൂചകമായി വലിയങ്ങാടിയിലെ കടകൾ ഇന്ന് അടച്ചിടും. കോർപ്പറേഷൻ പൊളിക്കാൻ തീരുമാനിച്ചാൽ കെട്ടിടത്തിന്റെ സൺഷൈഡും കോൺക്രീറ്റുഭീമും തകർന്നു വീണാണ് അപകടം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ കണക്ക് മൂന്ന് ദിവസത്തിനുള്ളിൽ എടുക്കും. സ്വകാര്യ കെട്ടിടങ്ങളുടെ കണക്ക് 10 ദിവസത്തിനുള്ളിൽ ശേഖരിക്കുമെന്നും കോർപറേഷൻ സൂപ്രണ്ട് എൻജിനീയർ അറിയിച്ചു. അപകടത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധമാർച്ച് ഇന്ന് രാവിലെ കോർപറേഷനിലേക്ക്.

പ്രായപൂർത്തി ആവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം

മലപ്പുറം.പ്രായപൂർത്തി ആവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം.സംഭവം പരപ്പനങ്ങാടിയിൽ.മലപ്പുറം ഇരിമ്പിളിയം സ്വദേശി പങ്ങനങാട്ടിൽ ശൗകത്തലി (34)അറസ്റ്റിൽ.പരപ്പനങ്ങാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

സഹായമഭ്യർഥിച്ചെത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.പ്രതിക്കെതിരെ സമാനമായ മൂന്നോളം കേസുകളുണ്ടെന്ന് പൊലീസ്

താൻ വീണ്ടും മത്സരിക്കും , വിജയിക്കുകയും ചെയ്യും,വെള്ളാപ്പള്ളി

ആലപ്പുഴ.താൻ വീണ്ടും മത്സരിക്കും , വിജയിക്കുകയും ചെയ്യുമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.യോഗം തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഇല്ല. താൻ വീണ്ടും മത്സരിക്കും , വിജയിക്കുകയും ചെയ്യും

മത്സരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്.ആരോപണം ഉന്നയിക്കാൻ എല്ലാവർക്കും കഴിയും തെളിവ് എവിടെ. കല്ലുവെച്ച പച്ചക്കള്ളം പറയുന്നു. മൈക്രോ ഫിനാൻസ് കേസിൽ താൻ തെറ്റുകാരൻ അല്ലെന്ന് പൂർണ്ണ ആത്മവിശ്വാസം ഉണ്ട്.സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുത്. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം

തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയം: മാർക്കറ്റിംഗ് പ്രചരണത്തിൽ യുഡി എഫ് മുന്നിൽ.ഹിന്ദുക്കളുടെ ആചാരങ്ങളിൽ മാത്രം ഇടപെടുന്നു

കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജ്.എന്ത് തെറ്റ് ഉണ്ടായാലും അവരെ കുറ്റക്കാരാക്കുന്നത് ശരിയല്ല. സാധ്യത കൂടുതൽ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതി. എഴുതിതള്ളാവുന്ന നിലയിൽ അല്ല സി പി ഐ എം

വി ഡി സതീശൻ്റെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട. പിറകിൽ നിന്ന് നയിക്കുന്ന ശക്തിയാണ് യു ഡി എഫ് ജാഥയെ നയിക്കുന്നത് . കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയുമാണ് ആ ജാഥയെ പിന്നിൽ നിന്ന് നയിക്കുന്നത്

കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫീസിന് പുതിയ ബഹുനില മന്ദിരം തുറന്നു

കൊട്ടാരക്കര : ഒരു കോടി 80 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന്റ പുതിയ ബഹുനില മന്ദിരം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷയായി.
, നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി വിദ്യ,  മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ
മുൻസിപ്പൽ വൈസ് ചെയർമാൻ എ ഷാജു,  രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കെ മീര, ജോയിന്റ് ഇൻസ്പെക്ടർ ജനറൽ പി കെ സാജൻ കുമാർ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ശോഭ,എം തോമസ്,കെ പ്രഭാകരൻ നായർ, രജിസ്ട്രേഷൻ വകുപ്പ് ജോയിന്റ് ഇൻസ്പെക്ടർ ജനറൽ പി കെ സാജൻ കുമാർ എന്നിവർ സംസാരിച്ചു

77 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിൽ വെയ്റ്റിംഗ് ഏരിയ, സബ് രജിസ്ട്രാറുടെ ഓഫീസ്, ജീവനക്കാർക്കുള്ള ഓഫീസ് സൗകര്യം, ഡൈനിംഗ് റൂം, റെക്കാർഡ് റൂം,റൈറ്റേഴ്സ് റൂം, ശുചി മുറികൾ തുടങ്ങിയവയാണ് സജ്ജമാക്കിയിട്ടുള്ളത്.

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും മഴ കൂടുതൽ ശക്തമാകാൻ സാധ്യത.


വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.


ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഇടിമിന്നൽ സാധ്യത കൂടുതലാണ്. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.


കേരള തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും കടലിൽ പോകുന്നവർ കാലാവസ്ഥാ മാറ്റങ്ങൾ ശ്രദ്ധിക്കണം. മഴ പെയ്യുന്ന സമയത്ത് മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.


ചിലയിടങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടമുണ്ടാകാനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു,നടുക്കുന്ന ദൃശ്യം

കൊല്ലം. പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 5. 30 നായിരുന്നു അപകടം. റോഡിനു മറുവശത്തുനിന്നും വരുന്ന നെടുങ്ങോലം പാറയില്‍കാവ് സ്വദേശിനി ഓമനയമ്മ ബസില്‍ കയറാനായി അതിനുമുന്നിലൂടെ മറി കടന്നപ്പോഴാണ് അപകടം.

ബസ് ഡ്രൈവര്‍ മുന്നിലൂടെ ആളുമറി കടകക്കുന്നത് ശ്രദ്ധിച്ചില്ല. അതേ ദിശയില്‍ ഒരു കാര്‍ വരുന്നതുകൂടി കണ്ടിട്ടാവണം സ്ത്രീ ബസിനുമുന്നിലൂടെ പെട്ടെന്ന് മറി കടന്നു.

മുന്നോട്ടു നീങ്ങിയ ബസ് ഇവരെ ഇടിച്ചു വീഴ്ത്തി എങ്കിലും ചക്രങ്ങള്‍ക്ക് നടുവിലായതിനാല്‍ ഇവര്‍ ജീവാപായമുണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. നടുക്കത്തോടെ ജനം നോക്കി നില്‍ക്കെ ബസ് പോയശേഷം ഇവര്‍ എഴുന്നേല്‍ക്കുകയായിരുന്നു. ആള്‍ അടിയില്‍ വീണ വിവരം ഡ്രൈവര്‍ അറിഞ്ഞതേയില്ല എന്നതാണ് കൗതുകം. നിര്‍ത്തിയ ബസ് മുന്നോട്ട് എടുക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ റോഡിലേക്ക് നോക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.

മൂന്നു വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

ഹരിപ്പാട്.ആലപ്പുഴ ഹരിപ്പാട് തെരുവുനായ അക്രമണം.മൂന്നു വയസ്സുകാരന്റെ വിരൽ കടിച്ചെടുത്തു.പിലാപ്പുഴ സ്വദേശി ശിവാംശതിന്റെ കയ്യിലെ വിരലാണ് നഷ്ടപ്പെട്ടത്.സിറ്റൗട്ടിൽ കയറിയാണ് നായ അക്രമിച്ചത്.ഹരിപ്പാട് പിലാപ്പുഴയിൽ ആണ് സംഭവം

വലതു കൈയുടെ ചെറുവിരൽ ആണ് നായ കടിച്ചെടുത്തത്.കളിക്കുന്നതിനിടെയാണ് കുഞ്ഞിനെ തെരുവുനായ കടിച്ചത്.കുട്ടിക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തും.വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ രക്ഷപ്പെട്ടു.പേവിഷപ്രതിരോധ കുത്തിവെപ്പും കുട്ടിക്ക് നൽകി. കുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

റാന്നി ഐത്തലയിൽ ഇന്നലെ ഒഴുക്കിൽപെട്ട് കാണാതായി വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട. റാന്നി ഐത്തലയിൽ ഇന്നലെ ഒഴുക്കിൽപെട്ട് കാണാതായി വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി.കോന്നി സ്വദേശി ജോഷിൻ ബിനു, മൈലപ്ര സ്വദേശി ക്രിസ് ബിജു എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്.പമ്പയാറ്റിൽ ഇന്നലെ വൈകുന്നേരം ആണ് പത്തു അംഗ സംഘം കുളിക്കാൻ ഇറങ്ങിയത്

അതിൽ രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതാകുക ആയിരുന്നു. ഐത്തല കളരിക്കൽ കടവിൽ ആണ് സംഭവം. പത്തനംതിട്ട മൗണ്ട് ബെഥനി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് മരിച്ചവർ

പിഡിപി ചെയർമാൻ അബ്ദുനാസർ മഅ്ദനി ആശുപത്രിയിൽ

കൊച്ചി.കാലിലെ മുറിവ്,പിഡിപി ചെയർമാൻ അബ്ദുനാസർ മഅ്ദനി ആശുപത്രിയിൽ. മുറിവ് ഭേദമാകാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോംബ് ആക്രമണത്തിൽ പരിക്കേറ്റ് മുറിച്ചുമാറ്റിയ കാലിലാണ് അണുബാധ. അഞ്ച് മാസമായി നിരന്തര ചികിത്സയുണ്ടെങ്കിലും മുറിവ് ഭേദമാകുന്നില്ല

വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് അണുവിമുക്ത അന്തരീക്ഷത്തിൽ കഴിയുകയായിരുന്നു. വിദഗ്ദ്ധ മെഡിക്കൽ സംഘത്തിൻ്റെ കീഴിൽ പരിശോധന. കുടുംബവും പാർട്ടി പ്രവർത്തകരും ആശുപത്രിയിൽ ഉണ്ട്.