Home Blog Page 1019

യുഎസ് ആക്രമണ ഭീഷണി ,ഇന്ത്യക്കാരോട് ഇറാന്‍ വിടാന്‍ ഇന്ത്യന്‍ എംബസി

ടെഹ്‌റാന്‍. യുഎസ് ആക്രമണ ഭീഷണി മുറുകിയതോടെ ഇന്ത്യക്കാരോട് ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി. തീര്‍ഥാടകര്‍, വാണിജ്യാവശ്യത്തിന് പോയവര്‍, വിദ്യാര്‍ഥികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ഉടന്‍ മടങ്ങണം. വിമാനമടക്കം ലഭ്യായ യാത്രാ ഉപാധികള്‍ ഉപയോഗപ്പെടുത്താനും നിര്‍ദേശം. സഹായത്തിന് ബന്ധപ്പെടാനും അറിയിപ്പില്‍ പറയുന്നു.

ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും നിലവില്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മരായ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടണമെന്ന് നിര്‍ദേശിക്കുന്നു.’- അറിയിപ്പില്‍ പറയുന്നു.

ടെഹ്റാനും വാഷിങ്ടണും തമ്മില്‍ ആണവ കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും, ഇറാനുമേല്‍ അമേരിക്കയുടെ ആക്രമണം ഉടനുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ത്യയുടെ നീക്കം. ആഗോള താരിഫുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നേരിട്ട പശ്ചാത്തലവും കണക്കിലെടുക്കുന്നു.

എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും ജനുവരിയില്‍ നല്‍കിയ മുന്‍ നിര്‍ദേശശം എംബസി ആവര്‍ത്തിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം നിലനിര്‍ത്താനും പ്രാദേശിക മാധ്യമങ്ങളിലൂടെ പുതിയ വിവരങ്ങള്‍ അറിയാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്

തൊണ്ടയില്‍ കുടുങ്ങിയ ബോട്ടില്‍ അടപ്പ് പുറത്തെടുത്തു,കുരുന്നിന് പുനര്‍ജന്മം

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ ബോട്ടില്‍ അടപ്പ് പുറത്തെടുത്ത് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍. മഞ്ചേരി മുട്ടിപ്പാലം സ്വദേശിയായ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്. കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് പെട്ടെന്ന് ശ്വാസം മുട്ടി നിലത്ത് വീഴുകയായിരുന്നു. കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലാണ് മാതാപിതാക്കള്‍ ആദ്യം എത്തിച്ചത്. എന്നാല്‍ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

തൊണ്ടയില്‍ പൂര്‍ണമായും അടഞ്ഞ് നിന്നിരുന്ന അടപ്പ് നീണ്ട പരിശ്രമത്തിലൂടെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്‌നേഹ, ഡോ. സയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

അതീവ ശ്രദ്ധയോടെയുള്ള നീണ്ട പരിശ്രമത്തിനൊടുവില്‍ കുപ്പിയുടെ മൂടി തൊണ്ടയില്‍ നിന്നും പുറത്തെടുത്തതോടെയാണ് കുരുന്നിന്റെ ശ്വാസം നേരെ വീണത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചെറിയ കുട്ടികളുടെ കൈകളില്‍ അവരുടെ വായില്‍ കൊള്ളുന്ന തരത്തിലുള്ള ചെറിയ കളിപ്പാട്ടങ്ങളോ മറ്റ് വസ്തുക്കളോ യാതൊരു കാരണവശാലും നല്‍കരുതെന്ന് ഡോ. ഷാനവാസ് കര്‍ശന മുന്നറിയിപ്പും നല്‍കി.

സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ആവശ്യം അം​ഗീകരിച്ചത്. ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു കേരള നിയമസഭയ്ക്ക് അയയ്ക്കും. നിയമസഭയുടെ അഭിപ്രായം തേടിയശേഷം കേന്ദ്രം തുടർനടപടി സ്വീകരിക്കും. പാർലമെന്റും ബിൽ പാസാക്കേണ്ടതുണ്ട്.

ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികൾ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരി​ഗണിച്ചത്. 2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടർന്നാണ് പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ്

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദിനിലേക്ക് പോകുന്ന ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരിലാണ് പുതുതായി സ്‌റ്റോപ്പ് അനുവദിച്ചത്. നാഗര്‍കോവില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് രണ്ടിടത്ത് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശാസ്താംകോട്ട, വടകര എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസിന് ഇനി മുതല്‍ തലശേരിയിലും നിര്‍ത്തും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ജോര്‍ജ് കുര്യനെയാണ് ഇക്കാര്യം അറിയിച്ചത്.

ഓച്ചിറ പോസ്റ്റ് ഓഫീസ് പടിക്കൽ സഹസ്ര നിവേദന യജ്ഞം സംഘടിപ്പിച്ചു

ഓച്ചിറ: കേന്ദ്രമന്ത്രി നിഥിൻ ജയറാം ഗാഡ്കരി വാഗ്ദാനം നൽകിയ , ഉത്സവ നഗരിയായ ഓച്ചിറയിലെ ഫ്ലൈ ഓവർ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓച്ചിറ പില്ലർ എലവേറ്റഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പദയാത്രയും പോസ്റ്റ് ഓഫീസ്  പടിക്കൽ സഹസ്ര നിവേദനം യജ്ഞവും നടത്തി.


വാഗ്ദാനം പാലിക്കാത്ത പക്ഷം അതിശക്തമായ സമരങ്ങളിലേക്ക് ആക്ഷൻ കൗൺസിൽ കടക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ അറിയിച്ചു. സുഭാഷ് ഗുരുനാഥൻ തറയിൽ അധ്യക്ഷനായ യോഗത്തിൽ
അയ്യാണിക്കൽ മജീദ്, ഗീതാ കുമാരി, പ്രവീൺ, സത്താർ ബാബു , കുട്ടൻ മാഷ്, ലത്തീഫ ബീവി, ഇർഷാദ്, റാഫി, സത്താർ, കൃഷ്ണൻകുട്ടി, ഈസ കുട്ടി, ശിഹാബ്, നൂറ്, അനിൽ, സുധീർ  എന്നിവർ പങ്കെടുത്തു. ഓച്ചിറ പോസ്റ്റ് മാസ്റ്റർ രഞ്ജൻ സാമുവൽ കത്തുകൾ ഏറ്റുവാങ്ങി.

കായംകുളത്ത് നവജാത ശിശു മരിച്ചതിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

കായംകുളം: കായംകുളത്ത് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കായംകുളത്ത് നവജാത ശിശു മരിച്ചതിലാണ് പരാതി. കായംകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിയുമായി എത്തിയിട്ടുള്ളത്. അജീഷ് അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. യംകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഹാർട്ട് ബീറ്റ് കുറവാണെന്നും വിദഗ്ദ ചികിത്സ വേണമെന്നും ആശുപത്രി അധികൃതർ നിർദേശിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നു. എന്നാൽഹോസ്പിറ്റലിൽ എത്തും മുൻപ് കുഞ്ഞ് മരിച്ചു . കായംകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്കെതിരെ കുടുംബം പരാതി നൽകി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

അതുല്യയ്ക്ക് ഈ മാസം 24ാം തിയതി ആയിരുന്നു പ്രസവത്തിന് തിയതി നൽകിയിരുന്നത്. എന്നാൽ പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതിയെ ഇന്നലെ സിസേറിയന് വിധേയയാക്കുകയായിരുന്നു. അതുല്യയെ രണ്ട് ദിവസം മുൻപ് ബ്ലീഡിംഗ് ഉണ്ടായി കൊണ്ടുവന്നപ്പോൾ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി ജീവനക്കാർ തയ്യാറായിരുന്നില്ലെന്നാണ് അതുല്യയുടെ ഭർത്താവ് ആരോപിക്കുന്നത്.

സർക്കാരിന് ആശ്വാസം ; നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ഡൽഹി : നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പിണറായി സർക്കാരിന് വലിയ ആശ്വാസം നൽകുന്നതാണ് പരമോന്നത കോടതിയുടെ നടപടി. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്.

ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. കേസിൽ കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ക്ഷേമപദ്ധതികൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്രദമായി എന്ന് വിവരശേഖരണം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾ നടത്താമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

വിവരശേഖരണം തടയാനാകില്ല
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ സർക്കാർ പണം ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് കെ എസ് യു നേതാക്കളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് ഹൈക്കോടതി സർവേ തടഞ്ഞത്. എന്നാൽ, ഈ വാദങ്ങൾ തള്ളിയ സുപ്രീം കോടതി, ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് സർക്കാരിന് സർവേയുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയത്. രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള വിവരശേഖരണം തടയാനാവില്ലെന്ന് കോടതി അടിവരയിട്ടു.

കായംകുളത്ത് നവജാത ശിശു മരിച്ചു,സ്വകാര്യാശുപത്രിക്കെതിരെ പരാതി

ആലപ്പുഴ: കായംകുളത്ത് നവജാത ശിശു മരിച്ചു. അജീഷ്- അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു പ്രസവം. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി, കായംകുളം കല്ലുംമൂട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

അതുല്യയ്ക്ക് 24 നായിരുന്നു പ്രസവതീയതി കുറിച്ചു നല്‍കിയിരുന്നത്. എന്നാല്‍ വയറുവേദന ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ സിസേറിയന്‍ നടത്തി. എന്നാല്‍ ഹാര്‍ട്ട് ബീറ്റ് കുറവാണെന്നും, വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു

എന്നാല്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുമ്പേഴേക്കും കുഞ്ഞ് മരിച്ചിരുന്നു. അതുല്യയ്ക്ക് 22 -ാം തീയതി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു വന്നിരുന്നു. വേദനയ്ക്കുള്ള മരുന്നു നല്‍കി തിരികെ വിടുകയായിരുന്നു. അന്ന് അഡ്മിറ്റ് ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് അജീഷ് പറഞ്ഞു.

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു,ശാസ്താംകോട്ട,ചെങ്ങന്നൂര്‍,വടകര സ്റ്റേഷനുകള്‍ക്ക് നേട്ടം

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദിനിലേക്ക് പോകുന്ന ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരിലാണ് പുതുതായി സ്‌റ്റോപ്പ് അനുവദിച്ചത്. നാഗര്‍കോവില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് രണ്ടിടത്ത് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശാസ്താംകോട്ട, വടകര എന്നിവടങ്ങളിലാണ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസിന് ഇനി മുതല്‍ തലശേരിയിലും നിര്‍ത്തും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ജോര്‍ജ് കുര്യനെയാണ് ഇക്കാര്യം അറിയിച്ചത്.

വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പൊന്നുരുന്നി സ്വദേശിയായ ഷാജിയെ കാക്കനാട് നിന്നാണ് പൊലീസ് പിടികൂടിയത്. ഇവര്‍ കൊല്ലപ്പെടുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മരിച്ച സ്ത്രീയെയും പ്രതിയേയും തിരിച്ചറിഞ്ഞത്. ഹൈക്കോടതിയിലെ മുന്‍ ജീവനക്കാരനാണ് പ്രതി. ഇരുവരും സുഹൃത്തുക്കളാണെന്നും പൊലീസ് പറയുന്നു

പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി 11.30ഓടെയാണ് വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം സുധ ബേബി ഷാജിക്കൊപ്പം കാറില്‍ വന്നിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. റെയില്‍വേ ട്രാക്കിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്്. തലയ്ക്കും മുഖത്തിനും പരുക്കുകളുണ്ടായിരുന്നു.

പ്രതിയെ പൊലീസ് മരട് സ്റ്റേഷനിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടാനും പൊലിസിന് കഴിഞ്ഞു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സുധയുടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബന്ധുക്കളെ വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു. പ്രതി തിരികെ കാറില്‍ കയറുന്ന ദൃശ്യങ്ങളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു.

രാവിലെ ഏഴുമണിയോട് കൂടി വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ട്രെയിന്‍ ഓടാത്ത ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.