Home Blog Page 1018

മൂന്നുവയസുകാരന്‍റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ, പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് ഡോക്ടർമാർ

പാലക്കാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്‍റെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ വിരലിന്‍റെ പകുതിയോളം നഷ്ടപ്പെട്ടു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവർക്കൊപ്പം വരാന്തയിൽ കളിക്കുന്നതിനിടെ മുറ്റത്തിറങ്ങിയ കുഞ്ഞിനെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രക്തംവാർന്ന കൈയുമായി കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് പ്രതിരോധ വാക്സിൻ നൽകി 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. വിരലിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചി: കൊച്ചിയില്‍ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്.
സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

ഇതുവഴി വന്ന രണ്ട് പെണ്‍കുട്ടികളാണ് കായലില്‍ മൃതദേഹം കണ്ടത്. പൊക്കിള്‍കൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞു. പൊലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു. കായലില്‍ കൂടി ഒഴുകി വന്നതാണെന്നാണ് നിഗമനം.

പിആര്‍ അറ്റ് ഇറ്റ്സ് പീക്ക്,മോഹന്‍ലാല്‍  മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖം റിലീസിനൊരുങ്ങുന്നു

തിരുവനന്തപുരം: പിആര്‍ അറ്റ് ഇറ്റ്സ് പീക്ക് എന്നു വേണമെങ്കില്‍ വിളിക്കാം, ഇലക്ഷന്‍ വന്ന് പടിവാതിലില്‍മുട്ടിവിളിക്കുംകാലത്ത് മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍  മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖമാണിന്ന് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാകുന്നത്. അഭിമുഖത്തിന്‍റെ ടീസർ പുറത്തുവന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷണണരാണ്. ഇരുവർ എന്നാണ് അഭിമുഖത്തിനു പേരിട്ടിരിക്കുന്നത്. 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസർ മോഹൻലാൽ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പോസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ചിത്രീകരിച്ച അഭിമുഖത്തിന്റെ പൂർണ രൂപം എപ്പോൾ പുറത്തുവിടുമെന്നു പ്രഖ്യാപിച്ചിട്ടില്ല. രാഷ്ട്രീയമില്ലാത്ത അഭിമുഖവും മറ്റൊരു പിആര്‍ പ്രോഡക്ട് ആണെന്ന് വിവരം പുറത്തുവരുന്നുണ്ട്.

കണ്ടും മിണ്ടും ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ എന്ന ടാ​ഗ് ലൈനോടെയാണ് അഭിമുഖം. മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തിൽ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്.

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകൾ രജനീകാന്തിന്റേതാണെന്ന് ഒരാൾ തന്നോട് പറഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ, പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണ് താനെന്ന്‌ മുഖ്യമന്ത്രി മറുപടി പറയുന്നു. ഏതെങ്കിലും ഒരു സിനിമാ സീൻ യഥാർഥ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് മോഹൻലാൽ പിണറായിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കാറില്ലെന്നായിരുന്നു മറുപടി. എന്തിന്റേയെങ്കിലും പേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. തനിക്ക് മർദനം ഏൽക്കേണ്ടി വന്ന അനുഭവമാണ് പിണറായി പറയുന്നത്.

താൻ അഭിനയിച്ച ഏതെങ്കിലും സിനിമയിലെ സംഭാഷണം ഓർമയുണ്ടോയെന്ന ചോദ്യത്തോട്, ദിനേശനും ദാസനും ഒക്കെ കാണും എന്ന് ചിരിച്ചു കൊണ്ടുള്ള പിണറായിയുടെ മറുപടി. ഇതുകേട്ട് മോഹൻലാലും പൊട്ടിച്ചിരിക്കുന്നു. ‘എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം’ എന്ന മോഹൻലാലിന്റെ ഡയലോഗിന് മുഖ്യമന്ത്രി കൈയടിക്കുന്നതായും ടീസറിൽ കാണാം.

https://www.facebook.com/watch/?v=1996548547594637

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവരഹസ്യമായിട്ടായിരുന്നു അഭിമുഖത്തിന്റെ ചിത്രീകരണം. സംവിധായകൻ ടികെ രാജീവ് കുമാർ ഉൾപ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്.

എന്തായാലും മോഹന്‍ലാലിനെ തുടര്‍ച്ചയായി സര്‍ക്കാര്‍ വേദിയിലും മുഖ്യമന്ത്രിയുടെ ഒപ്പവുമെത്തിച്ചതോടെ ജനവും മാധ്യമങ്ങളും വായിട്ടലച്ചു ചര്‍ച്ച ചെയ്യുന്ന പലതും വിസ്മൃതിയിലാകുമെന്നാണ് ഇടതു പ്രതീക്ഷ. ബിജെപിക്ക് ഇതൊക്കെ കുട്ടിക്കളിയാണെന്ന് സാക്ഷാല്‍പ്രധാനമന്ത്രിയെത്തന്നെ ഇറക്കിക്കളിക്കുന്നതുവഴി മനസിലാക്കാം. ഇത്തരം സൂപ്പര്‍ ഹിറ്റുകള്‍ക്ക് പാങ്ങില്ലാത്ത നിലയിലാണ് കോണ്‍ഗ്രസ്. സാധാരണ സ്ഥാനാര്‍ഥി നിര്‍ണയവും കൂട്ടയടിയും ഒത്തുകൂടലുമൊക്കെയായി ജയിച്ചു കയറാമെന്നു കരുതുന്ന കോണ്‍ഗ്രസിന് നേരിടേണ്ടത് കാശുകാരായ രണ്ടു ശത്രുക്കളെയാണ്. അതു തന്നെയാണ് എഐ കാലത്തെ ഇലക്ഷനെ ശ്രദ്ധേയമാക്കുന്നത്.

കലകൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രിയനന്ദനൻ

മൈനാഗപ്പള്ളി:കലകൾക്ക്, പ്രത്യേകിച്ച് സിനിമകൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ
പ്രിയനന്ദൻ അഭിപ്രായപ്പെട്ടു.സിക ഫിലിം സൊസൈറ്റി സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂടിവെച്ച സത്യങ്ങളെ പൊതു സമൂഹത്തിന് മുന്നിലെത്തിക്കുവാൻ ‘സിക’പോലെയുള്ള സംഘടനകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പ്രഥമ സിക ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം മുതിർന്ന നടി വിജയകുമാരിക്ക് പ്രിയനന്ദനൻ സമ്മാനിച്ചു.

ഫെസ്റ്റിവലിൽ ‘ടിടി’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.സിനിമയുടെ സംവിധായകൻ ചാർളിസ് ലിയോ പനാടനെ മികച്ച തിരക്കഥാകൃത്തായും, സംവിധായകനായും തിരഞ്ഞെടുത്തു.മുഹമ്മദ് സാലി സംവിധാനം ചെയ്ത ‘പാൽ ആൻഡ് പാൽ’ ആണ് മികച്ച പ്രവാസി ചിത്രം.മാധ്യമ പ്രവർത്തകൻ പി.കെ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.


ചലച്ചിത്ര താരം സന്ധ്യാരാജേന്ദ്രൻ, നാടകനടൻ ഡി.ജെ ഉണ്ണികൃഷ്ണൻ,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ,മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ,ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി,കല്ലട ഗിരീഷ്,ഉണ്ണി ഇലവിനാൽ,ഗ്രാമ പഞ്ചായത്തംഗം റഹിയാനത്,ഷീബ എം ജോൺ,വിഷ്ണു രാജ്,ഗൗതം ചന്ദ്ര,തുളസി ദേവി,വിനു കെവി,ലാൽ കൃഷ്ണൻ,കൃഷ്ണ പ്രകാശ്,അമൽ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.സിക ജനറൽസെക്രട്ടറി അനിൽ സിക സ്വാഗതവും സനിൽ.പി നന്ദിയും പറഞ്ഞു.

ശൂരനാട്ട് വടക്ക് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം: പഞ്ചായത്ത് അംഗങ്ങൾ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു

ശൂരനാട്:കുടിവെള്ളക്ഷാമം അതിരൂക്ഷമായ ശൂരനാട് വടക്ക് പഞ്ചായത്തിലെ അഴകിയകാവ് പമ്പ് ഹൗസിലെ മോട്ടോർ അടക്കമുള്ളവ
തകരാറിലായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.

അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഉപരോധം.രണ്ടു ദിവസത്തിനകം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് കുടിവെള്ളം എത്തിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് പെരുംകുളം,ഷീജ ഷാജി,ബിജു പട്ടാറ,ബിനുകുമാർ,രാജലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസിലാൻഡ് വിളിക്കുന്നു : പിആർ, ഉയർന്ന വേതനം, സ്ഥിരതയുള്ള കരിയർ, വർക്ക് ലൈഫ് ബാലൻസ്

മികച്ച വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളുമുള്ള രാജ്യമായതിനാൽ വർഷംതോറും ന്യൂസിലാൻഡിലേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചു വരുന്നു. ന്യൂസിലാൻഡിലെ എല്ലാ യൂണിവേഴ്‌സിറ്റികളും ക്യുഎസ് ലോക റാങ്കിങ്ങിൽ ആദ്യ അഞ്ഞൂറിൽ ഉൾപെടുന്നവയാണ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസമായതിനാൽ വിദ്യാർഥികൾക്ക് ന്യൂസിലാൻഡിൽത്തന്നെ ജോലി ചെയ്യാനും മറ്റു രാജ്യങ്ങളിലേക്ക് പോകാനും അവസരം ലഭിക്കുന്നു. മികച്ച ജോലി സാധ്യതകൾ, സുരക്ഷിതമായ ജീവിതം, നല്ല വേതനം, സ്ഥിരതാമസ അവസരങ്ങൾ എന്നിവയാണ് പല വിദ്യാർഥികളും ന്യൂസിലാന്റിൽ തന്നെ തുടരാൻ തീരുമാനിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ.

യുകെ, യുഎസ്എ, കാനഡ, അയർലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമാണ് ന്യൂസിലാൻഡ്. ഇത് ഇന്ത്യൻ വിദ്യാർഥികൾക്ക് തദ്ദേശീയരുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താനും ജോലി കണ്ടെത്തുവാനും സഹായിക്കുന്നു. ഉയർന്ന ജീവിത നിലവാരമുള്ള ഈ രാജ്യം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ന്യൂസിലാൻഡിൽ എട്ട് ഗവണ്മെന്റ് യൂണിവേഴ്‌സിറ്റികളും പതിനാറ് ഗവണ്മെന്റ് കോളേജുകളും അതിലേറെ പ്രൈവറ്റ് കോളേജുകളും ഉണ്ട്. സർട്ടിഫിക്കറ്റ് കോഴ്‌സുകൾ മുതൽ ഡോക്ടറേറ്റ് ലെവെലിലുള്ള കോഴ്‌സുകൾ വരെ പഠിക്കാൻ സാധിക്കും. ബ്രിട്ടീഷ് എഡ്യൂക്കേഷൻ സിസ്റ്റമാണ് ന്യൂസിലാൻഡ് പിന്തുടരുന്നത്. തികച്ചും ആധുനികമായ അറിവുകൾ ഉൾപ്പെടുത്തിയുള്ള കോഴ്‌സുകൾ ന്യൂസിലാൻഡ് വിദ്യാഭ്യാസം ആഗോളതലത്തിൽ മൂല്യമുള്ളതാക്കി തീർക്കുന്നു.

വിദ്യാർഥികൾക്ക് പഠനത്തിടെ ജോലി ചെയ്യുവാനുള്ള അനുമതി ആഴ്ചയിൽ 25 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ പൊതു അവധി ദിവസങ്ങളിൽ മുഴുവൻ സമയവും ജോലി ചെയ്യുവാനും സാധിക്കുന്നു. നല്ല വേതനം, സ്ഥിരതയുള്ള കരിയർ, വർക്ക് ലൈഫ് ബാലൻസുള്ള ജീവിത രീതി ഇതെല്ലാം ന്യൂസിലാൻഡിനെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ന്യൂസിലാൻഡിലെ എല്ലാ യൂണിവേഴ്‌സിറ്റികളും കോളേജുകളും നിരവധി സ്‌കോളർഷിപ്പുകൾ വിദ്യാർഥികൾക്ക് ഓഫർ ചെയുന്നു. മാത്രമല്ല, വിസയുടെ ഉറപ്പ് ഇമിഗ്രേഷനിൽ നിന്നും കിട്ടിയാൽ മാത്രം കോഴ്‌സ് ഫീസ് അടച്ചാൽ മതി എന്നുള്ളത് ന്യൂസിലാൻഡിന്റെ മാത്രം പ്രത്യേകതയാണ്. പ്രായ പരിധി അമ്പത് വയസിൽ താഴെ മാത്രം.

ഒരു വിദ്യാർഥി ന്യൂസിലാൻഡിലെത്തി അവിടെ പഠനം പൂർത്തിയാക്കിയാൽ പെർമനെന്റ് റെസിഡൻസിയിലേക്ക് മാറുവാൻ എളുപ്പത്തിൽ സാധിക്കുന്നു. അതിന് പ്രധാനമായും രണ്ടു വഴികൾ ഉണ്ട്. ന്യൂസിലാൻഡിലെ പുതിയ നിയമ വ്യവസ്ഥ അനുസരിച്ച് ഒരു വിദ്യാർഥി ന്യൂസിലൻഡിൽ മാസ്‌റ്റേഴ്‌സ് പഠനം പൂർത്തിയാക്കി കഴിഞ്ഞാൽ പിആർ യോഗ്യത ലഭ്യമാകുന്നു. മറ്റൊരു വഴി ഉയർന്ന മുൻഗണന പട്ടികയിലുള്ള തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ ലിസ്റ്റ് ആണ്. ഇതു പ്രകാരം പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു കഴിയുമ്പോൾത്തന്നെ നമുക്ക് പെർമനെന്റ് റെസിഡൻസിയിലേക്ക് അപേക്ഷിക്കാം.

പ്ലസ്ടുവിൽ മിനിമം അമ്പത് ശതമാനം മാർക്കുള്ള കുട്ടികൾക്ക് മുതൽ കോഴ്‌സുകൾ എടുക്കാവുന്നതാണ്. മാത്രമല്ല IELTS, PTE ഒന്നുമില്ലാതെ തന്നെ അഡ്മിഷൻ എടുക്കാവുന്നതാണ്. ബാച്ചിലേഴ്‌സ്, മാസ്‌റ്റേഴ്‌സ്, പി എച്ച്ഡി ലെവലിലുള്ള കോഴ്‌സുകൾക്ക് മൂന്നു വർഷം സ്‌റ്റേ ബാക് ലഭിക്കുന്നു. ഒരു വർഷത്തെ മാസ്‌റ്റേഴ്‌സ് പഠനത്തോടൊപ്പം മൂന്ന് വർഷം സ്‌റ്റേ ബാക് ലഭിക്കുന്നതും ന്യൂസിലാൻഡിന്റെ മറ്റൊരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം ഫുൾ ടൈം ജോലി ചെയ്യുവാൻ അവസരമുള്ള കോഴ്‌സുകളും ന്യൂസിലാൻഡിൽ ലഭ്യമാണ്. പഠനകാലയളവിൽ കുടുംബത്തെയും കൂടെ കൊണ്ടുപോകാം. പങ്കാളിക്ക് ഫുൾ ടൈം ജോലി ചെയ്യുവാനും കുട്ടികൾക്ക് ഫീസില്ലാതെ പഠിക്കുവാനും സാധിക്കുന്നു.

ഫെബ്രുവരി, ജൂലൈ മാസങ്ങളിലാണ് ഇന്റർനാഷണൽ സ്റ്റുഡൻസിന് ക്ലാസ് തുടങ്ങുന്നതെങ്കിലും ഇതിനു പുറമെ മാർച്ച്, മെയ്, ഒക്ടോബർ എന്നീ മാസങ്ങളിലും കോഴ്‌സ് ഓഫർ ചെയ്യുന്ന യൂണിവേഴ്‌സിറ്റികളും കോളേജുകളും ഉണ്ട്. ന്യൂസിലാൻഡ് യൂണിവേഴ്‌സിറ്റികൾ/കോളേജുകൾ അവരുടെ ക്യാമ്പസിൽ തൊഴിൽമേളകൾ നടത്താറുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർഥികൾക്ക് എളുപ്പത്തിൽ നല്ല ഒരു ജോലിയിലേക്ക് മാറുവാനും പിആർ കിട്ടുവാനും ന്യൂസിലാൻഡിൽ അവസരങ്ങളേറെയാണ്. മുകളിൽ പറഞ്ഞ എല്ലാ ഘടകങ്ങളും പരിഗണിക്കുമ്പോൾ ന്യൂസിലാൻഡ് ഏറ്റവും മികച്ച പഠന കേന്ദ്രങ്ങളിലൊന്നാണ്.

ന്യൂസിലാൻഡിലെ പഠനത്തെകുറിച്ച് കൂടുതൽ അറിയാൻ വിദഗ്ധരോട് ചോദിക്കാം : 7356 155 333

ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഇടയാക്കും. രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്ന അവസ്ഥയാണ് അനീമിയ.

ഇരുമ്പ്, വിറ്റാമിൻ ബി 12, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ

വിളര്‍ച്ചയെ തടയാനും ഹീമോഗ്ലോബിൻ അളവ് കൂട്ടാനും ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇരുമ്പ്, വിറ്റാമിൻ ബി 12, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹീമോഗ്ലോബിൻ ഉത്പാദനം വർദ്ധിപ്പിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഹീമോബ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഹീമോബ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മാതളനാരങ്ങ, ഈന്തപ്പഴം, ബീറ്റ്റൂട്ട്, പയർവർഗ്ഗങ്ങൾ, മത്തങ്ങ വിത്തുകൾ, മുരിങ്ങയില, ഉണക്കമുന്തിരി, എള്ള്, പയർവർഗ്ഗങ്ങൾ, മത്സ്യം, ചിക്കൻ, ചുവന്ന മാംസം, ഡാർക്ക് ചോക്ലേറ്റ്, മുട്ട, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തുക.

വിറ്റാമിൻ ബി 12 കൂടുതലുള്ള ഭക്ഷണങ്ങൾ ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും

വിറ്റാമിൻ ബി 12 കൂടുതലുള്ള ഭക്ഷണങ്ങൾ ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. പാൽ, തൈര്, ചീസ്, മുട്ട എന്നിവ വിറ്റാമിൻ ബി 12 ന്റെ നല്ല ഉറവിടങ്ങളാണ്. ഇവ ഹീമോഗ്ലോബിൻ ഉൽപാദനത്തിന് അത്യാവശ്യമാണ്.

ഇലക്കറികൾ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് അത്യാവശ്യമായ ഫോളേറ്റ് കൂടുതലാണ്

ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കരുത്. അവ ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു. ഇലക്കറികൾ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് അത്യാവശ്യമായ ഫോളേറ്റ് കൂടുതലാണ്.

നാരങ്ങ, ബ്രൊക്കോളി, സ്ട്രോബെറി, ഓറഞ്ച്, മണി കുരുമുളക്, കിവി, പേരയ്ക്ക

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ നാരങ്ങ, ബ്രൊക്കോളി, സ്ട്രോബെറി, ഓറഞ്ച്, മണി കുരുമുളക്, കിവി, പേരയ്ക്ക എന്നിവ ഉൾപ്പെടുന്നു.

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കും

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കും. ഇരുമ്പ് അടങ്ങിയ പ്രധാന ഭക്ഷണങ്ങളിൽ നിന്ന് പാലുൽപ്പന്നങ്ങൾ (പാൽ, ചീസ്, തൈര്) പ്രത്യേകം കഴിക്കാൻ ശ്രമിക്കുക.

മിണ്ടിയാൽ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തി, മൃതശരീരം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ഡ്രമ്മില്ലിട്ടു; ലക്ക്നൗവില്‍ മകൻ അച്ഛനെ കൊലപ്പെടുത്തി

ലക്ക്നൗ: ഉത്തര്‍പ്രദേശിലെ ലക്ക്നൗവില്‍ മകൻ അച്ഛനെ വെടിവെച്ചു കൊന്നു. ക്രൂരമായ കൊലയ്ക്ക് ശേഷം മൃതശരീരം കഷ്ണങ്ങളാക്കി ഒരു പ്ലാസിറ്റിക്ക് ഡ്രമ്മില്‍ സൂക്ഷിച്ചു. 21കാരനായ അക്ഷത് സിംഗ് എന്ന ബികോം വിദ്യാർത്ഥിയാണ് സ്വന്തം പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

മന്വേന്ദ്ര സിംഗ് (49) ആണ് കൊല്ലപ്പെട്ടത്. അച്ഛന്‍റെ തന്നെ റൈഫിൾ ഉപയോഗിച്ചാണ് അക്ഷത് കൊല നടത്തിയത്. ഫെബ്രുവരി 20നാണ് ദാരുണമായ സംഭവം നടന്നത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ അക്ഷതിനെ പിതാവ് മന്വേന്ദ്ര നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതർക്കം നടക്കുന്നതിനിടയിലായിരുന്നു കൊലപാതകം. തർക്കത്തിനിടെ അക്ഷത് റൈഫിൾ എടുത്ത് വെടിയുതിർത്തു. അക്ഷതിന്‍റെ സഹോദരി കൊലപാതകത്തിന് സാക്ഷിയാണ്. എന്നാല്‍ വിവരം പുറത്തു പറയരുതെന്നും പറഞ്ഞാല്‍ കൊന്നുകളയുമെന്നും അക്ഷത് സഹോദരിയെ ഭീഷണിപ്പെടുത്തി.

വീടിന്‍റെ മൂന്നാം നിലയിലുള്ള ഒരു മുറിയിലായിരുന്നു സംഭവം നടന്നത്. പിന്നാലെ അക്ഷത് മൃതശരീരം താഴത്തെ നിലയിലെ ഒഴിഞ്ഞ മുറിയിലേക്ക് എത്തിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. കൈകാലുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ആളനക്കമില്ലാത്ത ഒരിടത്ത് വലിച്ചെറിഞ്ഞു. മറ്റു ഭാഗങ്ങൾ പ്ലാസ്റ്റിക്ക് ഡ്രമ്മിലാക്കി. പിന്നാലെ അച്ഛനെ കാണാനില്ലെന്ന് അക്ഷത് പൊലീസില്‍ പരാതിയും നല്‍കി. ചോദ്യം ചെയ്യലില്‍ അച്ഛൻ ഡല്‍ഹിയിലേക്ക് പോയെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. പിന്നാലെ ആത്മഹത്യ ചെയ്തെന്നും മൊഴിനല്‍കി. സംശയം തോന്നിയ പൊലീസ് വീട്ടില്‍ നടത്തിയ തെരച്ചലിലാണ് ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് ഡ്രമ്മില്‍ കണ്ടെത്തിയത്. പിന്നാലെ അക്ഷത് കുറ്റം സമ്മതിക്കുകയായിരുന്നു.

ഒരു കുടുംബത്തിന് 10000 രൂപ, പ്ലസ്ടു പാസായവർക്ക് 1000! തമിഴ്നാട്ടിൽ വൻ പ്രഖ്യാപനവുമായി അണ്ണാ ഡിഎംകെ

ചെന്നൈ: അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം നൽകുമെന്ന് അണ്ണാ ഡിഎംകെ. അണ്ണാ ഡിഎംകെ പുറത്തിറക്കിയ മൂന്നാം ഘട്ട പ്രകടന പത്രികയിലാണ് തമിഴ്നാട്ടിൽ വൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ധനസഹായം നൽകാൻ ഉദ്ദേശിക്കുന്നതെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തങ്ങൾ അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം നൽകുമെന്നാണ് എഡിഎംകെയുടെ പ്രധാന വാഗ്ദാനം.

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ ലഭിക്കാത്തവർക്ക് മാസം 2,000 രൂപ വീതം നൽകുമെന്നും ഇതിൽ പ്ലസ് ടു പാസ്സായവർക്ക് 1,000 രൂപ നൽകുമെന്നും പളനി സ്വാമി പറഞ്ഞു. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ സർക്കാർ നൽകുന്ന 8,000 രൂപ, അണ്ണാ ഡിഎംകെ അധികാരത്തിൽ വന്നാൽ 10,000 രൂപയായി ഉയർത്തുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് നെയ്ത്തുകാർക്കും പ്രത്യേക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡിഎംകെ സർക്കാർ ഓരോ കുടുംബത്തിനും 5,000 രൂപ വീതം നൽകുന്ന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിനെ വെല്ലുന്ന വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്.

ധനസഹായം കൂടാതെ തൊഴിലില്ലായ്മ പരിഹരിക്കാനും വിവിധ മേഖലയിലുള്ളവർക്കും ആശ്വാസകരമായ നിരവധി വാഗ്ദാനങ്ങൾ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികൾക്ക് പുറമെ വിജയുടെ പാർട്ടിയായ ടിവികെയും വലിയ വാഗ്ദാനങ്ങളുമായി തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. അതേസമയം വമ്പൻ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും അത് സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും പൊതുവെ സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയ്ക്കുള്ളിൽ പുഴുക്കൾ, മീനിലുള്ള വിരയെന്ന് മീൻ കച്ചവടക്കാർ; പരാതി നൽകി യുവതി

തിരുവനന്തപുരം: പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ രാവിലെ വാങ്ങിയ ചൂരമീനിലാണ് പുഴുക്കളെ കണ്ടത്. മീൻ വാങ്ങി വീട്ടിലെത്തി കഴുകിയപ്പോഴാണ് പുഴുക്കളെ കണ്ടത്. പിന്നാലെ മാർക്കറ്റിലെത്തി മത്സ്യവിൽപ്പനക്കാരോട് പറഞ്ഞെങ്കിലും അവർ അത് മീനിലുള്ള വിരകളാണെന്നാണ് പറഞ്ഞത്.

ഇതോടെ പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിരിക്കുകയാണ് ദിവ്യ. പഞ്ചായത്തിൽ അറിയിച്ചതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം സ്ഥലത്തെത്തി പുഴുക്കളുണ്ടെന്ന് കണ്ടെത്തി. മീൻ വിൽപ്പന താൽക്കാലികമായി നിറുത്തിവെപ്പിച്ചു. പുഴുവാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ലാബിൽ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.