Home Blog Page 1006

പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ചു, രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം. നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.

സംഭവത്തില്‍ ഒന്‍പത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. വെള്ളല്ലൂര്‍ ജവാഹര്‍ ജങ്ഷനില്‍ ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. കാറിലെത്തിയ സിപിഎം ഡിവൈഎഫ്‌ഐ സംഘം പൊലീസ് ജീപ്പുതടഞ്ഞ് എസ്എച്ച്ഒ എന്‍.അന്‍സാറിനെ അസഭ്യം വിളിക്കുകയായിരുന്നു. കാര്‍ റോഡിനു കുറുകെ ഇട്ടാണ് പൊലീസ് ജീപ്പ് തടഞ്ഞത്. ഗുണ്ടകള്‍പോലും നാണിക്കും വിധമാണ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതുമുളുവന്‍ പൊലീസ് തന്നെ റിക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതോടെ ആഭ്യന്തര വകുപ്പിന് തീരാക്കളങ്കമായ സംഭവമായി സമൂഹമാധ്യമങ്ങളില്‍ ഇന്നലെ ഏറ്റവും വൈറലായ വിഡിയോ ആണിത്. വൈകിട്ട് നാലുമണിക്കുമുമ്പ് നിന്നെ സ്ഥലം മാറ്റുമെന്ന തരത്തില്‍ പൊലീസിന് മൊത്തത്തില്‍ അപമാനകരമായി മാറി. ഇതാണോ കേരളത്തിലെ പൊലീസ് എന്നും ഇതെന്ത്ഭരണമെന്നുമുള്ള ചോദ്യം മാധ്യമങ്ങളില്‍ ഉയര്‍ന്നു. പൊലീസിനോട് ഇതാണെങ്കില്‍ സാധാരണ ജനങ്ങളോട് എന്തായിരിക്കുമെന്നുള്ള ചോദ്യമാണ് ഏറെ ഉയര്‍ന്നത്.

കഴിഞ്ഞദിവസം കണ്ണൂരില്‍ മന്ത്രി വീണയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന സംഭവത്തില്‍ വെള്ളല്ലൂരില്‍ സിപിഎം,ഡിവൈഎഫ്‌ഐ പ്രതിഷേധം നടന്നിരുന്നു. പ്രകടനത്തിനിടെ കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.ആര്‍.അനന്ദുകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്.

സംഭവത്തില്‍ നോട്ടീസ് നല്‍കാന്‍ വീട്ടിലെത്തിയ എസ്എച്ച് ഒ ഉള്‍പ്പെടെയുളളവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കാര്‍ ജീപ്പിന് കുറുകെയിട്ട് ഒരു സംഘം തെറിവിളിച്ചത്. സംഭവത്തില്‍ സിപിഎം വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍.രതീഷ് അടക്കം 9 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കൈക്കൂലി കേസില്‍ എഡിഎമ്മിന് ഏഴ് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും , വിധി പ്രഖ്യാപനം കേട്ട് പ്രതി കോടതിമുറിയില്‍ കുഴഞ്ഞുവീണു

കോട്ടയം: പടക്കകടയ്ക്ക് നിരാക്ഷേപ പത്രം നല്‍കുന്നതിന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ എറണാകുളം മുന്‍ അഡീഷണല്‍ മജിസ്‌ട്രേറ്ര് ബി രാമചന്ദ്രന് ഏഴ് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. വിധി പ്രഖ്യാപനം കേട്ട് രാമചന്ദ്രന്‍ കോടതിമുറിയില്‍ കുഴഞ്ഞുവീണു. കോടതി ജീവനക്കാര്‍ ഉടന്‍ അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം മുന്‍ എഡിഎമ്മാണ് ചോറ്റാനിക്കര ഹരിശ്രീയില്‍ ബി രാമചന്ദ്രന്‍. വിജിലന്‍സ് കോടതി ജഡ്ജി കെ വി രജനീഷ് ആണ് ഉത്തരവിട്ടത്. ശിക്ഷ ഒരുമിച്ച് നാലുവര്‍ഷം അനുഭവിച്ചാല്‍ മതി. 2015 ജൂണിലായിരുന്നു സംഭവം. തൃപ്പൂണിത്തുറയിലെ പടക്ക ഗോഡൗണില്‍ 5000 കിലോഗ്രാം പടക്കനിര്‍മാണ സാമഗ്രികള്‍ ശേഖരിക്കാനുള്ള എക്‌സ്‌പ്ലോസീവ് ലൈസന്‍സിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

പ്രതി ഹൈക്കോടതിയുലും സുപ്രീം കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നുവെങ്കിലും എല്ലാഹര്‍ജികളും തള്ളുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ എറണാകുളം വിജിലന്‍സ് എസ്പിയായിരുന്ന തോംസണ്‍ ജോസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുയ വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കെകെ ശ്രീകാന്ത് കോടതിയില്‍ ഹാജരായി.

സംസ്ഥാനത്ത് രണ്ട് ഇടങ്ങളിലായി പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ഇടങ്ങളിലായി പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം. കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, ഫറോക്ക് സ്വദേശി വിമല്‍ എന്നിവരാണ് മരിച്ചത്. മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ 5 പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരിക്കേറ്റ രണ്ടുപേര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

തിരുവനന്തപുരം കരമനയില്‍ പുലര്‍ച്ച ഒന്നരയ്ക്കുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ഹോട്ടല്‍ തൊഴിലാളികളായ നെയ്യാറ്റിന്‍കര സ്വദേശികളായ സജിന്‍, പ്രണവ്, ഇതരസംസ്ഥാന തൊഴിലാളിയായ ഋതിക് എന്നിവരാണ് മരിച്ചത്. മൂന്നുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തലയ്ക്ക് സാരമായി പരിക്കേറ്റ് രക്തം വാര്‍ന്നാണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പുളിങ്കൊടിയിൽ സിപിഎമ്മിന്റെ ഓഫീസ് അടിച്ചു തകർത്ത് കോൺഗ്രസ്

വിഴിഞ്ഞം. പുളിങ്കൊടിയിൽ സിപിഎമ്മിന്റെ ഓഫീസ് അടിച്ചു തകർത്ത് കോൺഗ്രസ്.ഇന്നലെ കോൺഗ്രസിന്റെ ഫ്ലക്സ് സിപിഎമ്മുകാർ കത്തിച്ചിരുന്നു.

അതിന്റെ പ്രതിഷേധ പ്രകടനത്തിന്റെയാണ് പുളിങ്കുടിയിലെ ഓഫീസിനകത്തെ കസേരകളും ഫ്ലക്സുകളും തകർത്തത്. സംഘര്‍ഷാവസ്ഥയില്‍ പ്രദേശത്ത് പൊലീസ് കാവലുണ്ട്.

ശാസ്ത്രബോധവും ഗവേഷണ ചിന്തയും വളർത്തണം:ഡോ. ജി.എം. നായർ

കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസം ബോർഡ് കോളേജിൽ ശാസ്ത്ര ദിനാചരണം സംഘടിപ്പിച്ചു

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസം ബോർഡ് കോളേജിൽ ‘ദേശീയ ശാസ്ത്ര ദിനം 2026’ ആചരിച്ചു. കേരള അക്കാദമി ഓഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജിലെ ഭൂമിത്രസേന ക്ലബ്ബ്, സസ്യശാസ്ത്ര-ജന്തുശാസ്ത്ര വകുപ്പുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.എസ്. അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് കേരള അക്കാദമി ഓഫ് സയൻസസ് പ്രസിഡന്റും ജെ.എൻ.ടി.ബി.ജി.ആർ.ഐ മുൻ ഡയറക്ടറുമായ ഡോ. ജി.എം. നായർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗത്തെ ആയുഷ്കാല സംഭാവനകൾ പരിഗണിച്ച് ചടങ്ങിൽ ഡോ. ജി.എം. നായരെ പ്രിൻസിപ്പൽ ആദരിച്ചു. ഇന്ത്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന ഘട്ടത്തിൽ നിന്നും ‘മേക്ക് ഇൻ ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗവേഷണ മനോഭാവവും ശാസ്ത്രീയ ചിന്തയും വളർത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.


കായംകുളം ഐ.സി.എ.ആർ – സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രം മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. എൻ. റെജി ജേക്കബ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സമകാലീന വെല്ലുവിളികളെ നേരിടുന്നതിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള പ്രാധാന്യമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണ വിഷയം. ഭൂമിത്രസേന ക്ലബ്ബ് കോ-ഓർഡിനേറ്റർ ലക്ഷ്മി ശ്രീകുമാർ സ്വാഗതം ആശംസിച്ചു. സുസ്ഥിര വികസനത്തിൽ ശാസ്ത്രത്തിനുള്ള പങ്കിനെക്കുറിച്ചും ശാസ്ത്രീയ ബോധവൽക്കരണത്തിന്റെ പ്രസക്തിയെക്കുറിച്ചും അവർ സംസാരിച്ചു.
ഫെലിസിറ്റേഷൻ സമ്മേളനത്തിൽ ഡോ. പി. ഗീതാകൃഷ്ണൻ നായർ, ഡോ. മഞ്ജു എം., ഡോ. വിന്ധ്യ, ഷാഹിന ഷെരീഫ് എ., ചീഫ് സൂപ്രണ്ട് ശ്രീജ ആർ., ലൈബ്രേറിയൻ ഡോ. പി.ആർ. ബിജു എന്നിവർ ആശംസകൾ നേർന്നു. മികച്ച ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അഭിജിത്ത് (രണ്ടാം വർഷ ബി.എസ്.സി ബോട്ടണി), ആദിത്യൻ (രണ്ടാം വർഷ ബി.എസ്.സി സുവോളജി) എന്നിവർക്കുള്ള പുരസ്കാരങ്ങൾ പ്രിൻസിപ്പൽ വിതരണം ചെയ്തു.
തുടർന്ന് നടന്ന സെഷനുകളിൽ ഡോ. ടിസ്സി മറിയം തോമസ് (മെന്റൽ ഹെൽത്ത്‌ ഫോർ ഓൾ), ഡോ. ഡി. ശ്രീജിത് (ജൈവശാസ്ത്ര ഗവേഷണത്തിലെ പരമ്പരാഗതമല്ലാത്ത പരീക്ഷണ മാതൃകകൾ), ഡോ. ദിലീപ് കുമാർ (ദി മാത്തമാറ്റിക്സ് ഓഫ് നാച്ചർ) എന്നി വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. കേരള സർവ്വകലാശാല ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ശ്രീജിത് പി. നന്ദി രേഖപ്പെടുത്തി.

ശൂരനാട് വടക്ക് പഞ്ചായത്തിൽ സ്ത്രീകൾക്കായി ക്യാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

ശൂരനാട്:ശൂരനാട് നോർത്ത് ഗ്രാമപഞ്ചായത്തിന്റെയും ശൂരനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കായി ക്യാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു ഗർഭാശയ ക്യാൻസർ,വായിലെ ക്യാൻസർ,സ്തനാർബുദം എന്നീ വിഭാഗങ്ങളിലാണ് പരിശോധന നടത്തുന്നത് തിരുവനന്തപുരം ആർസിസിയുടെ മേൽനോട്ടത്തിൽ വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടക്കുന്നത്.

പഞ്ചായത്തിലെ ഓരോ വാർഡുകളിൽ നിന്നും ഹൈ റിസ്ക് വിഭാഗത്തിലുള്ളവരെയും,ശൈലി സർവ്വേ വഴി സ്കോർ നാലിന് മുകളിലുള്ളവരെയുമാണ് പരിശോധന നടത്തുന്നത്.രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ് നടക്കുന്നത്.13,14,15,16,17 വാർഡുകളിൽ നടന്ന ആദ്യ ക്യാമ്പിൻ്റെ
ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ബിജു നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഷാജി,മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

കണത്താര്‍കുന്നത്ത് പൈപ്പു പൊട്ടി വെള്ളപ്പൊക്കം,ഒരാഴ്ചയായിട്ടും അധികൃതര്‍ അറിഞ്ഞമട്ടില്ല

പടിഞ്ഞാറേകല്ലട. കാരാളി ടൗൺ വാർഡിൽ കണത്താർകുന്നം ക്ഷേത്രത്തിന് സമീപം കടപുഴ റോഡിൽ കുടിവെള്ളം പൊട്ടിഒഴുകി പാഴായി ആഴ്ചകളായിട്ടും നടപടിയില്ല. മുൻപ് മെയിന്റനൻസ് ചെയ്ത ഭാഗം വീണ്ടും പൊട്ടി ശക്തമായി ജലം ഒഴുകുകയാണ്. കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പാഴാണ് ഈ അനാസ്ഥ. അതിന് അടുത്തായി ഇതേ പൈപ്പിൽത്തന്നെ മറ്റൊരു പൊട്ടലുമുണ്ട്. രണ്ടാഴ്ച ആയിട്ടും പരിഹാരത്തിന് ശ്രമം നടന്നിട്ടില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമുള്ള വാട് ആപ് ഗ്രൂപ്പില്‍ ഇത് പലപ്രാവശ്യം അറിയിച്ചിട്ടുണ്ട്.


മേലതിൽ ഭാഗത്തെ കോൺക്രീറ്റ് റോഡിലും പൈപ്പ് പൊട്ടിയിട്ടുണ്ട് ഈ മൂന്നിടത്തും ധാരാളം വെള്ളം പാഴായി പോകുകയാണ്
ജല അതോറിറ്റി എന്‍ജിനീയര്‍മാരെ നേരിട്ടുവിവരം അറിയിച്ചിട്ടും നടപടിയായിട്ടില്ലെന്ന് വാര്‍ഡ് മെമ്പര്‍ സുരേഷ് ചന്ദ്രന്‍ പറഞ്ഞു.
ഈ മൂന്ന് ഭാഗത്തെ പൈപ്പുകൾ അടുത്തടുത്തായി പൊട്ടിക്കിടക്കുന്നതിനാൽ ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് വെള്ളം കിട്ടുന്നില്ല എന്ന പ്രശ്നവുമുണ്ട്. ജനങ്ങളെകൂട്ടി ഇന്നു രാവിലെ ഉദ്യോഗസ്ഥരുടെ ഓഫീസിനുമുുന്നില്‍ സമരം നടത്തുമെന്ന് സുരേഷ് ചന്ദ്രന്‍ പറഞ്ഞു.

ആരോഗ്യമന്ത്രി പത്തനംതിട്ടയിലെ വീട്ടിലെത്തി

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി ഡിസ്ചാര്‍ഡ് ചെയ്ത ആരോഗ്യമന്ത്രി പത്തനംതിട്ടയിലെ വീട്ടിലെത്തി. നാല് ദിവസത്തെ പൂര്‍ണ വിശ്രമം ഡോക്ടഴ്‌സ് നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ മാര്‍ച്ച് രണ്ട് വരെയുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനിടെ, ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രിക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫി എടുത്ത സംഭവത്തില്‍, പരിയാരം മെഡിക്കല്‍ കോളേജിനോട് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ?മന്ത്രി ഡിസ്ചാര്‍ജ് ആകുന്നതിന് തൊട്ടുമുന്‍പ് ഐ.സി.യുവില്‍ വെച്ചാണ് ഫോട്ടോ എടുത്തത്. മന്ത്രിയുമായുള്ള വ്യക്തിപരമായ അടുപ്പം കാരണം താന്‍ അങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഫോട്ടോ എടുത്തത് എന്നാണ് ആരോഗ്യപ്രവര്‍ത്തകയുടെ വിശദീകരണം

നടന്‍ ടിനി ടോമിന്‍റെ മകൻ കഞ്ചാവുമായി പിടിയിൽ

കൊച്ചി: നടന്‍ ടിനി ടോമിന്‍റെ മകൻ ഉൾപ്പെടെ മൂന്ന് യുവാക്കൾ കഞ്ചാവുമായി പിടിയിലായി. കൊച്ചി തൃപ്പൂണിത്തുറയില്‍ വെച്ചാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. നടന്‍ ടിനി ടോമിന്‍റെ മകനാണ് ആദം ഷീം. ഇവരിൽ നിന്നും നാല് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഈ മാസം 22ന് തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് ഇവരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രികാല പട്രോളിങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടതോടെയാണ് പൊലീസ് മൂന്നുപേരെയും ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിൽ ഇവർ പരുങ്ങിയതോടെ പൊലീസ് ഇവരുടെ ദേഹപരിശോധന നടത്തി. ഇതിൽ ഒരാളുടെ പോക്കറ്റിൽനിന്നും ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെന്നും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.

ഉടുമ്പന്‍ചോലയില്‍ മത്സരത്തിനിറങ്ങാന്‍ എം.എം. മണി

ഉടുമ്പന്‍ചോലയില്‍ മത്സരത്തിനിറങ്ങാന്‍ എംഎം മണി
  

ഇടുക്കി ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് മൂന്നാം ഊഴം. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പട്ടികയില്‍ എംഎം മണി തന്നെ മത്സരിക്കണം എന്ന് ആവശ്യം. ദേവികുളത്ത് എ രാജ വീണ്ടും സ്ഥാനാര്‍ഥിയാകും.

എം എം മണി തന്നെയായിരിക്കും ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥിയെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സജീവമായിത്തന്നെ മണ്ഡലത്തില്‍ എംഎം മണി തുടരുകയും ചെയ്തു. എംഎം മണിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ശക്തനായിത്തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തരത്തില്‍ വിശദീകരണക്കുറിപ്പിറക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്റെ ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡോ. പി. സരിനെ വീണ്ടും മത്സരിപ്പിക്കാനാണ് നീക്കം. പാലക്കാടും ആലത്തൂരും രണ്ടു ടേം പിന്നിട്ടവരെ മാറ്റാനും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റാണ് സംസ്ഥാന നേതൃത്വത്തിന് പ്രാഥമിക പട്ടിക കൈമാറിയത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുവന്ന പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡോ. പി. സരിന് പൊതുതിരഞ്ഞെടുപ്പിലും അവസരം നല്‍കാനാണ് ധാരണ. മന്ത്രി എം ബി രാജേഷ് തൃത്താലയില്‍ തന്നെ മത്സരിക്കും. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തരൂര്‍ മണ്ഡലങ്ങളിലും സിറ്റിംഗ് എംഎല്‍എമാര്‍ തുടരും. ആലത്തൂര്‍, നെന്മാറ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ രണ്ട് ടേംപിന്നിട്ട സാഹചര്യത്തില്‍ മാറ്റണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ ആവശ്യം.