Home Blog Page 1007

ഇനി പ്രകൃതിയുടെ ഉള്ളറിയാം, തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ശനിയാഴ്ച തുറക്കും

തൃശൂര്‍. പ്രകൃതിയുടെ ഉള്ളറിയാനും വന്യജീവികളുടെ ലോകം അടുത്തറിയാനും   തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. രാവിലെ എട്ട് മണിക്ക് വനം, വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആദ്യ സന്ദര്‍ശകരാകും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവേശന സമയം.

മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളില്‍ സുവോളജിക്കല്‍ പാര്‍ക്കിനും അവധിയായിരിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കും. ഹെഡ് മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ അനുമതിയോടെ, സ്‌കൂള്‍ യൂണിഫോമില്‍ ഗ്രൂപ്പായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകളോടെയുള്ള പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. കിന്റര്‍ഗാര്‍ഡന്‍, എല്‍കെജി, യുകെജി തുടങ്ങി നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി 25 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 30 രൂപയും കാര്‍ അല്ലെങ്കില്‍ ജീപ്പ് എന്നിവയ്ക്ക് 100 രൂപയും 32 സീറ്റുകള്‍ വരെയുള്ള വാന്‍/ ടെമ്പോ/ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസ്സുകള്‍ക്ക് 250 രൂപയും ടിക്കറ്റ് ചാര്‍ജ്ജായി നല്‍കണം. സ്റ്റില്‍ ക്യാമറകള്‍ക്ക് 350 രൂപയും വീഡിയോ ക്യാമറക്ക് 750 രൂപയും ക്ലോക്ക് റൂമിനു 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. സുവോളജിക്കല്‍ പാര്‍ക്കിനകത്തെ യാത്രക്കായി കെഎസ്ആര്‍ടിസിയുടെ രണ്ട് ഇലക്ട്രിക്ക് ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നോണ്‍ എ സി ബസ്സുകളില്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയും അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 25 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.

ശാസ്താംകോട്ടയിൽ ഇൻറർ കൊളിജീയേറ്റ് ഫിസിക്സ് ക്വിസ് 13ന്

ശാസ്താംകോട്ട:
പതിമൂന്നാമത് പ്രൊഫ. ടി വിജയകുമാരി സ്മാരക ഇൻറർകൊളീജിയേറ്റ് ഫിസിക്സ് ക്വിസ് മത്സരം മാർച്ച് 13 ന് രാവിലെ പത്തിന് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നടക്കും. സർവ്വകലാശാലകൾക്ക് കീഴിലുള്ള ബിരുദ ബിരുദാനന്തര കോളേജുകൾക്കും എഞ്ചിനീയറിംഗ് കോളേജുകൾക്കും പങ്കെടുക്കാം.വിജയികൾക്ക് യഥാക്രമം 5000,.3000,2000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കേറ്റും ലഭിക്കും. വിശദാംശങ്ങൾക്കുള്ള നമ്പർ.
9495901864, 9048747726.

നടിയെ ആക്രമിച്ച കേസ്, ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപ്പീലില്‍ സർക്കാരിന്റെ ആവശ്യം.

ഡിജിപിയുടെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശ സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ വിചാരണ കോടതി തള്ളിയത് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.

പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ പരിഗണിക്കാതെ നിസാരമായി തള്ളിക്കളയുകയായിരുന്നു എന്ന വാദമാണ് പ്രധാനമായും ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തിച്ചു എന്നതായിരുന്നു സംവിധായകന്‍ ബാലന്‍ചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. അത് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ഉണ്ടായിരുന്നു എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദിലീപിന്റെ അനൂപിന്റെ ഫോണില്‍ നിന്ന് ഈ ദൃശ്യങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഇത് വിചാരണ കോടതി വേണ്ട വിധത്തില്‍ പരിഗണിച്ചിട്ടില്ല എന്ന കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.

കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ നേരത്തെ അപ്പീല്‍ നല്‍കിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലില്‍ സൂചിപ്പിച്ചിരുന്നു. അഞ്ചാം പ്രതി വടിവാള്‍ സലീമും ആറാംപ്രതി പ്രദീപും നേരത്തെ തന്നെ അപ്പീലുമായി കോടതിയെ സമീപിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, പിബി യോഗതീരുമാനം വ്യക്തമാക്കി എംഎ ബേബി

ന്യൂഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും ബേബി പറഞ്ഞു. പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംഎ ബേബി.

യോഗത്തില്‍ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കണമെന്ന് കേരള ഘടകം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിബി യോഗം അംഗീകാരം നല്‍കുകയായിരുന്നു. പിണറായി തന്നെ വീണ്ടും തെരഞ്ഞെടുപ്പിനെ നയിക്കുന്നതിലൂടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അദ്ദേഹമാണെന്ന കാര്യം ഏതാണ്ട് ഉറപ്പായി. എന്നാല്‍ നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്ന രീതി പാര്‍ട്ടിക്കില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു ബേബിയുടെ മറുപടി

Advertisement

സിനർജിയ 2026 എക്സ്പോ : കുട്ടികൾ കാലാനുസൃതമായി വളരുന്നതിന്റെ സൂചന, ഡോ.തോമസ് അൽഫോൺസ്‌

ശാസ്താംകോട്ട: രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സയൻസ്, മാത്‍സ്, ആർട്ട്‌ & ക്രാഫ്റ്റ് എക്‌സിബിഷൻ ആയ സിനർജിയ 2026 എക്സ്പോയുടെ ഉദ്ഘാടന വേളയിലാണ് കുട്ടികൾ കാലാനുസൃതമായി വളരുന്നതിന്റെ സൂചനയാണ് ഇത്തരം എക്സ്ബിഷൻ എന്ന് ഡോ.തോമസ് അൽഫോൺസ്‌ അഭിപ്രായപ്പെട്ടത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമ്മിച്ച ഡിസാസ്റ്റർ മാനേജ്മെന്റ് റെയിൻ വിൻഡ്, ഫയർ അലേർട്ട് സിസ്റ്റം റിമോട്ട് സെൻസറിലൂടെ ഉദ്ഘാടനം ചെയ്തു. റോബോട്ടിക് സാങ്കേതിക വിദ്യയുപയോഗിച്ച് രണ്ടു റോബോട്ടുകൾ ഉൾപ്പെടെ ഇരുന്നൂറോളം മോഡലുകളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എക്സ്പോയിൽ ഉണ്ടായിരുന്നത്. സയൻസ് മാത്‍സ് ആർട്ട് ക്രാഫറ്റ് എക്സ്പോകളിലായി ആയിരത്തോളം മോഡലുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു.

ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ കുട്ടികളും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി എത്തിയ രക്ഷാ കർത്താക്കളും എക്സ്പോയുടെ ഭാഗമായിമാറി. ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് നന്ദി രേഖപ്പെടുത്തി

കോതപുരം കല്ലുംമൂട്ടിൽ ചെമ്പകംതുരുത്ത് ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ തിരു:ഉത്സവം

പടിഞ്ഞാറെ കല്ലട:കോതപുരം കല്ലുംമൂട്ടിൽ ചെമ്പകംതുരുത്ത് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ ഫെബ്രുവരി 22 മുതൽ നടന്നു വരുന്ന തിരു:ഉത്സവം 28ന് സമാപിക്കുമെന്ന് പ്രസിഡൻ്റ് ആറ്റുപുറത്ത് സുരേഷ്,സെക്രട്ടറി സർവ്വജ്ഞൻ.കെ,ഖജാൻജി രവീന്ദ്രൻ.ജെ,ഉത്സവ കമ്മിറ്റി ഭാരവാഹികളായ സി.കെ രാജൻ,മദനൻ.ആർ,സൂര്യരാജ്, തുളസീധരൻ പിള്ള എന്നിവർ അറിയിച്ചു.

28ന് (ശനി) രാവിലെ 7ന് തോറ്റംപാട്ട്,8ന് ദേവീഭാഗവത പാരായണം,8.45 ന് തിരുമുമ്പിൽ പറ,വൈകിട്ട് 4.30 ന് കെട്ടുകാഴ്ച,5ന് ശാസ്താംകോട്ട തൃപ്പാദം മ്യൂസിക് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള,രാത്രി 8.30 ന് കൊട്ടാരക്കര ശ്രീഭദ്ര അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകം – നികുംഭില,പുലർച്ചെ 3.30 ന് ആറാട്ടെഴുന്നള്ളത്ത്

ഹോം ഡെലിവറിയായി അനധികൃത മദ്യവില്പന: യുവാവ് അറസ്റ്റിൽ

ശാസ്താംകോട്ട : മുതുപിലാക്കാട് ഭാഗത്ത് ഫോൺ വഴി ആവശ്യപ്പെടുന്നവർക്ക് ഹോം ഡെലിവറിയായി അനധികൃത മദ്യവില്പന നടത്തിയ കുറ്റത്തിന് ഒരാളെ എക്‌സൈസ് അറസ്റ്റു ചെയ്തു. പോരുവഴി ശാസ്താംനടക്ക് സമീപം താമസിക്കുന്ന കൃഷ്ണ തീർത്ഥം വീട്ടിൽ കൃഷ്ണൻകുട്ടിപ്പിള്ള മകൻ കൃഷ്ണകുമാർ ആണ് മുതുപിലാക്കാട് ഭാഗത്തു വച്ച് സ്കൂട്ടറിൽ മദ്യവില്പന നടത്തുന്നതിനിടെ ശാസ്താംകോട്ട എക്‌സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായത്. മുൻപ് മുതുപിലാക്കാട് ഗ്യാസ് ഗോഡൗണിനു സമീപം താമസിച്ചിരുന്ന ഇയാൾ മുതുപിലാക്കാട് ക്ഷേത്ര പരിസരം, ചുഴലിക്കര, പൈപ്പുമുക്ക്, വഞ്ചി മുക്ക് ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മദ്യവും നിരോധിത പാന്മസാലകളും സ്കൂട്ടറിൽ എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. ഈ വാഹനവും മദ്യവും പാന്മസാലയും വിറ്റ് കിട്ടിയ ഇനത്തിലുള്ള നാല്പത്തി രണ്ടായിരത്തോളം രൂപയും 8 ലിറ്ററിലധികം മദ്യവും ഇയാളിൽ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു.കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നിർദേശപ്രകാരം എക്‌സൈസ് ഇൻസ്‌പെക്ടർ സൂര്യയും സംഘവുമാണ് ഇയാളെ പിടികൂടിയത്.മുൻപും നിരവധി തവണ മദ്യവില്പന നടത്തിയ കുറ്റത്തിന് ഇയാൾ എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്.മുൻപ് വില്പനക്കായി മദ്യം കടത്തികൊണ്ട് വരവേ എക്‌സൈസിനെ കണ്ട് വീടിനുള്ളിൽ ഒളിച്ച ഇയാളെ വാർഡ് മെമ്പറുടെയും ജനപ്രനിനിധികളുടെയും സാന്നിധ്യത്തിൽ വീടിന്റെ വാതിൽ തകർത്താണ് പിടികൂടിയത്. അന്ന് ഇയാളുടെ വീട്ടിലെ പൂജാമുറിയിൽ നിന്ന് ഏകദേശം 20 ലിറ്ററോളം മദ്യ ശേഖരവും മദ്യവിൽപ്പന ഇനത്തിൽ കിട്ടിയ പണവും സ്കൂട്ടറും പിടികൂടിയിരുന്നു. കൂടാതെ സിനിമാപറമ്പ്-നെടിയവിള റൂട്ടിലെ പെട്രോൾപമ്പിന് പിറകിലെ കാടുപിടിച്ച പുറമ്പോക്കിൽ മദ്യക്കച്ചവടം നടത്തികൊണ്ട് നിൽക്കവേ എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെടുകയും തുടർന്ന് അവിടെ നടത്തിയ പരിശോധനയിൽ ഇയാൾ വിൽപ്പനക്കായി ചാക്കുകളിൽ നിറച്ച് സൂക്ഷിച്ച നിലയിൽ 30 ലിറ്ററോളം മദ്യം കണ്ടെത്തുകയും ഇയാൾക്കെതിരെ കേസെടുക്കയുകയും ചെയ്തിരുന്നു.അൻപത് രൂപ മുതൽ മദ്യം നൽകുമെന്നതിനാൽ പ്രദേശത്തെ ചെറുപ്പക്കാർ മുതൽ പ്രായം ചെന്നവർ വരെ ഇയാളുടെ ഇടപാടുകാർ ആയിരുന്നു. ഇയാളെ പിടികൂടാനായി ഉദ്യോഗസ്ഥർ എത്തുമ്പോൾ ഈ ഇടപാടുകാർ തന്നെ ഇയാളെ ഫോണിൽ വിവരം അറിയിക്കുകയും ഇയാൾ സ്കൂട്ടറിൽ സ്ഥലംവിടുകയും ചെയ്തിരുന്നതിനാൽ ഇയാളെ പിടികൂടുക വളരെ പ്രയാസമായിരുന്നു.പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപ്പേരാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തു വന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നടൻ ടിനി ടോമിന്റെ മകനെതിരെ ലഹരിക്കേസ്

കൊച്ചി.നടൻ ടിനി ടോമിന്റെ മകനെതിരെ ലഹരിക്കേസ്. നാല് ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനാണ് കേസ്. പിടിയിലായത് ടിനി ടോമിന്റെ മകൻ ആദം ഷീമും രണ്ട് സുഹൃത്തുക്കളും. കഞ്ചാവ് പിടികൂടിയത് ആദമിന്റെ സുഹൃത്ത് കാർത്തികിന്റെ പോക്കറ്റിൽ നിന്ന്. തിങ്കളാഴ്ച രാത്രി തിരുവാങ്കുളത്ത് നിന്നാണ് പിടിയിലായത്. മൂവരെയും അന്ന് തന്നെ ജാമ്യത്തിൽ വിട്ടു

ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോൺഗ്രസിന്റെ ബാധ്യത അല്ല,കെ മുരളീധരന്‍

കോഴിക്കോട്.ബോംബാക്രമണം നടന്ന ബിതുൽ ബാലൻ്റെ തോടന്നൂരിലെ വീട് സന്ദർശിച്ച്
കെ.മുരളീധരൻ. അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് മുരളീധരൻ. ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോൺഗ്രസിന്റെ ബാധ്യത അല്ല, അത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ്.

ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രി യുടെ അറിവോടെ. യുഡിഎഫുകാർക്കെതിരെ എന്ത് അക്രമം ഉണ്ടായാലും നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രി പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ബോംബാക്രമണം കനഗോലുവിന്റെ തന്ത്രമല്ല പിണറായി ഗോലുവിന്റെ തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്

വീണാ ജോർജ് ആരോഗ്യമന്ത്രി എന്ന നിലയിൽ പരാജയം ആണെങ്കിലും നടിയെന്ന നിലയിൽ മികച്ച പെർഫോമൻസ്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പ് കാലത്തും വീണ ജോർജ് ഇതേ തന്ത്രം പയറ്റിയിരുന്നു. കഴുത്തിനു അസുഖം ഉള്ള മന്ത്രി കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും കോളർ ധരിച്ചിരുന്നു. മോഹൻലാലിന് അഭിമുഖം നടക്കാൻ പണം കൊടുക്കേണ്ടതുണ്ട്. ഈ പണം അധികാരത്തിൽ വരുന്ന UDF സർക്കാർ കൊടുക്കേണ്ട അവസ്ഥയാണ്.

അതേസമയം കെ എസ് യു നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ DYFI ക്ക് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. ആക്രമണം കനഗോലു തന്ത്രം ആകാം. പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തട്ടെ. മന്ത്രിയെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടുണ്ടെന്ന് ആവർത്തിച്ച് വസീഫ്. ദൃശ്യങ്ങൾ വേണമെന്ന് വാശി പിടിക്കുന്നത് എന്തിന്?

കോൺഗ്രസ് നേതാക്കൾ ഇനാം പ്രഖ്യാപിച്ച് മന്ത്രിയെ അധിക്ഷേപിക്കുകയാണെന്നും വസീഫ് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

ന്യൂഡെൽഹി :ശബരിമല സ്വര്‍ണക്കൊള്ള വിഷയവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യുവമോര്‍ച്ച കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പമുള്ള ചിത്രത്തെക്കുറിച്ച് സോണിയാ ഗാന്ധി മറുപടി പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

അനുരാഗ് താക്കൂര്‍ എംപി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് പുറത്തു ആദ്യമായാണ് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഇത്തരമൊരു പ്രതിഷേധം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് സ്വര്‍ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു. യു.പി.എ കാലത്ത് കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിച്ചുവെന്നും അയ്യപ്പഭക്തരെ വഞ്ചിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയാ ഗാന്ധിയിലേക്കു അന്വേഷണം വ്യാപിപ്പിക്കണം, കൂടാതെ അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവര്‍ വിഷയത്തില്‍ വിശദീകരണം നല്‍കണം എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം സംഘടിപ്പിച്ചത്.