26.4 C
Kollam
Tuesday 1st September, 2026 | 03:36:45 AM
Home News Local കണത്താര്‍കുന്നത്ത് പൈപ്പു പൊട്ടി വെള്ളപ്പൊക്കം,ഒരാഴ്ചയായിട്ടും അധികൃതര്‍ അറിഞ്ഞമട്ടില്ല

കണത്താര്‍കുന്നത്ത് പൈപ്പു പൊട്ടി വെള്ളപ്പൊക്കം,ഒരാഴ്ചയായിട്ടും അധികൃതര്‍ അറിഞ്ഞമട്ടില്ല

പടിഞ്ഞാറേകല്ലട. കാരാളി ടൗൺ വാർഡിൽ കണത്താർകുന്നം ക്ഷേത്രത്തിന് സമീപം കടപുഴ റോഡിൽ കുടിവെള്ളം പൊട്ടിഒഴുകി പാഴായി ആഴ്ചകളായിട്ടും നടപടിയില്ല. മുൻപ് മെയിന്റനൻസ് ചെയ്ത ഭാഗം വീണ്ടും പൊട്ടി ശക്തമായി ജലം ഒഴുകുകയാണ്. കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പാഴാണ് ഈ അനാസ്ഥ. അതിന് അടുത്തായി ഇതേ പൈപ്പിൽത്തന്നെ മറ്റൊരു പൊട്ടലുമുണ്ട്. രണ്ടാഴ്ച ആയിട്ടും പരിഹാരത്തിന് ശ്രമം നടന്നിട്ടില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമുള്ള വാട് ആപ് ഗ്രൂപ്പില്‍ ഇത് പലപ്രാവശ്യം അറിയിച്ചിട്ടുണ്ട്.


മേലതിൽ ഭാഗത്തെ കോൺക്രീറ്റ് റോഡിലും പൈപ്പ് പൊട്ടിയിട്ടുണ്ട് ഈ മൂന്നിടത്തും ധാരാളം വെള്ളം പാഴായി പോകുകയാണ്
ജല അതോറിറ്റി എന്‍ജിനീയര്‍മാരെ നേരിട്ടുവിവരം അറിയിച്ചിട്ടും നടപടിയായിട്ടില്ലെന്ന് വാര്‍ഡ് മെമ്പര്‍ സുരേഷ് ചന്ദ്രന്‍ പറഞ്ഞു.
ഈ മൂന്ന് ഭാഗത്തെ പൈപ്പുകൾ അടുത്തടുത്തായി പൊട്ടിക്കിടക്കുന്നതിനാൽ ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് വെള്ളം കിട്ടുന്നില്ല എന്ന പ്രശ്നവുമുണ്ട്. ജനങ്ങളെകൂട്ടി ഇന്നു രാവിലെ ഉദ്യോഗസ്ഥരുടെ ഓഫീസിനുമുുന്നില്‍ സമരം നടത്തുമെന്ന് സുരേഷ് ചന്ദ്രന്‍ പറഞ്ഞു.