25.5 C
Kollam
Thursday 13th August, 2026 | 09:57:02 AM
Home Lifestyle Jobs ശമ്പളം 47,600 രൂപ വരെ; സൈനിക് സ്കൂളിൽ അധ്യാപക ഒഴിവുകൾ

ശമ്പളം 47,600 രൂപ വരെ; സൈനിക് സ്കൂളിൽ അധ്യാപക ഒഴിവുകൾ

കർണാടകയിലെ കുടക് സൈനിക് സ്കൂളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ , ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, ജനറൽ എംപ്ലോയി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ അഞ്ച് ഒഴിവുകളാണുള്ളത്. പിജിടി കെമിസ്ട്രി, ടിജിടി ഇംഗ്ലീഷ്, ടിജിടി ഹിന്ദി, ടിജിടി സോഷ്യൽ സയൻസ്, ജനറൽ എംപ്ലോയി എന്നീ വിഭാഗങ്ങളിലാണ് ഓരോ ഒഴിവുകൾ വീതമുള്ളത്.

Also Read; കഞ്ഞി വെള്ളം ഇനി കളയേണ്ട ; ചർമ്മത്തെയും മുടിയെയും സൂപ്പറാക്കും

യോഗ്യരായ ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം പരിശോധിച്ച് 2026 ഓഗസ്റ്റ് 21-ന് മുൻപായി അപേക്ഷിക്കേണ്ടതാണ്.

ഒഴിവുകളും വിദ്യാഭ്യാസ യോഗ്യതയും

പിജിടി കെമിസ്ട്രി: ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.

ടിജിടി തസ്തികകൾ : ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ നാല് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സും ബി.എഡും പൂർത്തിയാക്കിയിരിക്കണം. കൂടാതെ സി.ടി.ഇ.ടി അല്ലെങ്കിൽ തത്തുല്യമായ ടി.ഇ.ടി പാസായിരിക്കണം.

ജനറൽ എംപ്ലോയി : അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

പ്രായപരിധിയും ശമ്പളവും

പിജിടി: 21 മുതൽ 40 വയസ്സ് വരെ. പ്രതിമാസ പ്രാരംഭ ശമ്പളം 47,600 രൂപ.

ടിജിടി : 21 മുതൽ 35 വയസ്സ് വരെ. പ്രതിമാസ പ്രാരംഭ ശമ്പളം 44,900 രൂപ.

ജനറൽ എംപ്ലോയി: 18 മുതൽ 50 വയസ്സ് വരെ. പ്രതിമാസ പ്രാരംഭ ശമ്പളം 18,000 രൂപ.

ശമ്പളം ഏഴാം ശമ്പള കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമായിരിക്കും.

അപേക്ഷാ ഫീസ്

ജനറൽ / ഒ.ബി.സി (General / OBC): 500 രൂപ.

എസ്.സി / എസ്.ടി (SC / ST): 350 രൂപ.

അപേക്ഷിക്കേണ്ട വിധംപൂരിപ്പിച്ച അപേക്ഷാ ഫോം ആവശ്യമായ രേഖകൾ സഹിതം സ്പീഡ് പോസ്റ്റ് വഴിയോ രജിസ്റ്റേർഡ് പോസ്റ്റ് വഴിയോ അയക്കേണ്ടതാണ്. എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here