30.3 C
Kollam
Friday 18th September, 2026 | 03:48:34 PM
Home Lifestyle Entertainment നിഗൂഡതകൾ ബാക്കിവച്ച് ദൃശ്യം 3 ടീസര്‍ പുറത്ത്

നിഗൂഡതകൾ ബാക്കിവച്ച് ദൃശ്യം 3 ടീസര്‍ പുറത്ത്

ആരാധകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3 ന്‍റെ ടീസര്‍ പുറത്ത്. 1.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ദൃശ്യം  ഫ്രാഞ്ചൈസിയുടെ ഇതുവരെയുള്ള യാത്ര ടീസറിൽ ചെറുതായി ദൃശ്യവത്കരിക്കുന്നുണ്ട്. ഒപ്പം മൂന്നാം വരവിലെ ജോര്‍ജുകുട്ടിയെയും കുടുംബത്തെയും കാണാം. 

Also Read:


താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്തപിക്കുന്ന ജോർജുകുട്ടിയെയാണ്‌ ടീസറില്‍ കാണാനാവുന്നത്. “ജനിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് എന്റെ ഈ യുദ്ധം. സ്വന്തം എന്ന് പറയാൻ ആരുമില്ലായിരുന്നു. കഷ്ടപ്പെട്ട് അധ്വാനിച്ച് ഞാൻ സ്വന്തമാക്കിയതാണ് എന്റെ കുടുംബം. അത് തകരുന്ന ഒരു ഘട്ടം വന്നപ്പോൾ മുന്നും പിന്നും ചിന്തിക്കാതെ പ്രവർത്തിച്ചുപോയി. അതിനിടയിൽ ആരൊക്കെ വേദനിക്കുന്നെന്ന് ഞാൻ മനസ്സിലാക്കിയില്ല. ഇപ്പൊ പേടിയാ സാറേ…ഇതുപോലെ ഇനി ആരൊക്കെ ഉണ്ടെന്ന് എനിക്കറിയില്ല”- എന്ന ഡയലോഗാണ് ടീസറിൽ നിറഞ്ഞുനിൽക്കുന്നത്.



ഏറെ നിഗൂഢതകൾ ബാക്കിവച്ചാണ് ടീസർ വന്നിട്ടുള്ളത്. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ നിറയെ സസ്പെൻസ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.