30.2 C
Kollam
Friday 18th September, 2026 | 10:48:29 AM
Home News Breaking News സംശയം മൂലം ഭാര്യയെ കൊലപ്പെടുത്തി,ഭർത്താവ് അറസ്റ്റിൽ

സംശയം മൂലം ഭാര്യയെ കൊലപ്പെടുത്തി,ഭർത്താവ് അറസ്റ്റിൽ

മലപ്പുറം. യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് അറസ്റ്റിൽ. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി, ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതിടെയാണ് മുഹമ്മദിനെ പോലീസ് പിടികൂടിയത്


ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം പൊന്നാനി ഹാർബറിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ മൃതദേഹം പൊന്നാനി സ്വദേശി 22കാരി ഫാത്തിമയുടെതാണെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെ ഫാത്തിമയും ഭർത്താവ് മുഹമ്മദു ബീച്ചിൽ വന്നിരുന്നതായി ദൃ‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു. മുഹമ്മദിനെ അന്വേഷിച്ച് പോലിസ് എത്തുമ്പോൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. ദുരൂഹ സാഹചര്യത്തിൽ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഭർത്താവ് മുഹമ്മദിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു

ഇന്നലെ രാത്രി ബീച്ചിലെക്കെതിയ ഫാത്തിമയെ ഷാൾ കഴുത്തിൽ മുറുക്കിയാണ് കൊലപെടുത്തിയതെന്നാണ് മുഹമ്മദ് നൽകിയ മൊഴി. ഇവർക്ക് നാല് മാസം പ്രായമുള്ള കുഞ്ഞുണ്ട്. അറസ്റ്റിലായ മുഹമ്മദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ഫാത്തിമയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.