27.2 C
Kollam
Friday 11th September, 2026 | 10:44:17 PM
Home Lifestyle Entertainment 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ‘സമ്മര്‍ ഇന്‍ ബത്ലഹേം’

27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ‘സമ്മര്‍ ഇന്‍ ബത്ലഹേം’

27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് എത്തുകയാണ് ‘സമ്മര്‍ ഇന്‍ ബത്ലഹേം’. 1998ല്‍ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ എവര്‍ഗ്രീന്‍ ക്‌ളാസിക്കാണ്.
സിബി മലയില്‍ രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം റീ റിലീസിന് തയ്യാറെടുക്കുകയാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച ചിത്രം സിബി മലയിലാണ് സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.
കേരളത്തില്‍ ക്ലാസിക് ചിത്രങ്ങളുടെ റീ റിലീസുകള്‍ പ്രേക്ഷക ആവേശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍, സമ്മര്‍ ഇന്‍ ബത്ലഹേം അതിന്റെ ശക്തമായ റിപ്പീറ്റ് വാല്യു കൊണ്ടും, സംഗീതവും, ദൃശ്യഭംഗിയും, കഥാപാത്രങ്ങളുടെ മാനസിക ആഴവും കൊണ്ട് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലുമാകും ചിത്രം വീണ്ടുമെത്തുക.
ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. സഞ്ജീവ് ശങ്കര്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ മുഴങ്ങുന്നതാണ്. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എംജി ശ്രീകുമാര്‍, ശ്രീനിവാസ്, ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം. രഞ്ജിത്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കലാസംവിധാനം: ബോബന്‍,