26.9 C
Kollam
Thursday 24th September, 2026 | 09:07:45 AM
Home News Breaking News മരിച്ചെന്ന് വിധിയെഴുതി ഡോക്ടർ, സംസ്കാര ചടങ്ങിന് തൊട്ടുമുമ്പ് അമ്മയുടെ നെഞ്ചിന് അനക്കം കണ്ട് മകൻ; ജീവിതത്തിലേക്ക്...

മരിച്ചെന്ന് വിധിയെഴുതി ഡോക്ടർ, സംസ്കാര ചടങ്ങിന് തൊട്ടുമുമ്പ് അമ്മയുടെ നെഞ്ചിന് അനക്കം കണ്ട് മകൻ; ജീവിതത്തിലേക്ക് മടങ്ങി രേണുകമ്മ

ഹാവേരി: മരിച്ചെന്ന് ഉറപ്പിച്ച്, സംസ്കാര ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ അപ്രതീക്ഷിതമായി ജീവനുണ്ടെന്ന് കണ്ടെത്തിയാൽ എങ്ങനെയിരിക്കും?കർണാടകത്തിലെ ഹാവേരി ജില്ലയിൽ നിന്നാണ് ഈ അത്ഭുത വാ‍ർത്ത. അന്ത്യോപചാരം അർപ്പിക്കാൻ പൂമാലകളുമായി കാത്തുനിന്ന ബന്ധുക്കൾക്ക് മുന്നിലൂടെ ജീവിതത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ് ഒരമ്മ.

Also Read: സെപ്റ്റംബർ മാസത്തെ സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

ഹാവേരിയിലെ ഗൊഡച്ചികൊണ്ട ഗ്രാമത്തിൽ താമസിക്കുന്ന 63 വയസ്സുകാരിയായ രേണുകമ്മയ്ക്ക് പെട്ടെന്നാണ് കടുത്ത അസുഖം ബാധിച്ചത്. ബിപിയും ഷുഗറും ഒന്നിച്ച് കുറഞ്ഞതോടെ അബോധാവസ്ഥയിലായി. മക്കൾ വിളിച്ചുവരുത്തിയ നാട്ടിലെ ഡോക്ടർ അവർ മരിച്ചെന്ന് വിധിയും എഴുതി. ശ്വാസം നിലച്ചിരുന്നതിനാൽ മക്കളും അത് വിശ്വസിച്ചു.

പിറ്റേന്ന് രാവിലെ വീട്ടുമുറ്റത്ത് ശവസംസ്കാര ചടങ്ങുകൾക്കായി പന്തലുയർന്നു. ബന്ധുക്കൾ അവസാനമായി ഒരുനോക്ക് കാണാൻ പൂമാലകളുമായി എത്തി. മറവു ചെയ്യാനുള്ള കുഴിയും തയ്യാറായി. ഈ ഘട്ടത്തിലാണ് അമ്മയുടെ നെഞ്ച് ചെറുതായി ഉയരുകയും താഴുകയും ചെയ്യുന്നത് മകൻ കണ്ടത്. പിന്നെ താമസിച്ചില്ല, അമ്മയുമായി ആശുപത്രിയിലേക്ക് ഓടി.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് രേണുകമ്മയെ എത്തിക്കുമ്പോൾ ഡോക്ടർമാർക്ക് ഒരു നിമിഷം പോലും കളയാനില്ലായിരുന്നു. മെഡിക്കൽ സംഘം ഉണർന്നു പ്രവർത്തിച്ചു. അൽപം കഴിഞ്ഞതോടെ രേണുകമ്മ കണ്ണുകൾ തുറന്നു. പിന്നാലെ ഡോക്ടർമാരുടെ വിശദീകരണവും എത്തി, കടുത്ത ‘ഡയബറ്റിക് കോമ’ അവസ്ഥയിലായതു കൊണ്ടാണത്രേ ശ്വാസം നിലച്ചതായി തോന്നിയത്.

LEAVE A REPLY

Please enter your comment!
Please enter your name here