28.2 C
Kollam
Sunday 8th November, 2026 | 10:29:39 PM
Home News Breaking News സെപ്റ്റംബർ മാസത്തെ സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

സെപ്റ്റംബർ മാസത്തെ സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

Advertisement

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് പൂർണമായും എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ 1,068.79 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്. ഓരോ മാസത്തെയും പെൻഷൻ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളിൽ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.