28.2 C
Kollam
Sunday 8th November, 2026 | 10:37:43 PM
Home News Breaking News ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു

ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു

Advertisement

ലഖ്‌നൗ: ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ജേവാര്‍ വിമാനത്താവളത്തിന് സമീപം യമുന എക്്സ്പ്രസ് വേയിലാണ് സംഭവം. അപകടത്തിൽ നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്.
നോയിഡയില്‍ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്.
ബസില്‍ 40ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഫയര്‍ഫോഴ്‌സും ജേവാര്‍ പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. ബസിന് തീപിടിക്കുന്നത് കണ്ട് നിരവധിപ്പേര്‍ ബസില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.