28.1 C
Kollam
Friday 25th September, 2026 | 11:49:13 AM
Home News Breaking News ശബരിമലയിലെ സ്വർണക്കിരീടവും കവർന്നു? 55 പവനിലധികം തൂക്കം വരുന്ന കിരീടം കാണാനില്ലെന്ന് വിവരം, സമർപ്പിച്ചത് തമിഴ്നാട്ടില്‍...

ശബരിമലയിലെ സ്വർണക്കിരീടവും കവർന്നു? 55 പവനിലധികം തൂക്കം വരുന്ന കിരീടം കാണാനില്ലെന്ന് വിവരം, സമർപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തർ

പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടവും കവർന്നതായി സൂചന. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം ആണ് കാണാതായത്. ദേവസ്വം രജിസ്റ്ററിൽ സ്വർണക്കിരീടത്തിന്‍റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ ഉള്ളത് മുക്കുപണ്ടം എന്നാണ് വിവരം.

Also Read: മരിച്ചെന്ന് വിധിയെഴുതി ഡോക്ടർ, സംസ്കാര ചടങ്ങിന് തൊട്ടുമുമ്പ് അമ്മയുടെ നെഞ്ചിന് അനക്കം കണ്ട് മകൻ; ജീവിതത്തിലേക്ക് മടങ്ങി രേണുകമ്മ

സ്വർണ്ണകൊള്ളയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യുരിയുടെ കണക്കെടുപ്പ് തുടരുന്നതിനിടെയാണ് കിരിടം നഷ്ടമായെന്ന കണ്ടെത്തൽ. അന്തിമ പരിശോധനാ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും.

ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അവിടുത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം. എന്നാൽ സ്വർണ്ണകിരീടം ആറന്മുളയിൽ എത്തിയില്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here