27.2 C
Kollam
Sunday 13th September, 2026 | 08:13:47 AM
Home News National മകനെ രക്ഷിക്കാനെത്തി; കുന്നിൽനിന്ന് വീണ് മാതാപിതാക്കൾക്കും ദാരുണാന്ത്യം

മകനെ രക്ഷിക്കാനെത്തി; കുന്നിൽനിന്ന് വീണ് മാതാപിതാക്കൾക്കും ദാരുണാന്ത്യം

മലമുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന മകന്റെ ഭീഷണിയെ തുടര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളും മരിച്ചു. രക്ഷിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മാതാപിതാക്കളും താഴേക്ക് വീഴുകയായിരുന്നു. മഹാരാഷ്ട്രയിലെ ഖാവ്ഡ മലമുകളിലാണ് സംഭവം.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ദേവ്‌ലായ് സ്വദേശിയായ 18 കാരന്‍ മലമുകളിലെത്തി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മാതാപിതാക്കളും നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏകദേശം മൂന്ന് മണിക്കൂറോളം, യുവാവിനെ അനുനയിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമിച്ചു.

അവസാന 1520 മിനിറ്റിനിടെ പിതാവ് മലമുകളിലേക്ക് കയറി മകനോട് നേരിട്ട് സംസാരിക്കുകയും അപകടമേഖലയില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോടെ യുവാവിനെ പിടിച്ചുനിര്‍ത്തുന്നതിനിടെ ഇരുവരും നിയന്ത്രണം നഷ്ടപ്പെട്ട് കുന്നില്‍ നിന്ന് വീഴുകയായിരുന്നു.

മകന്‍ വീണതിനു പിന്നാലെ പരിഭ്രാന്തയായ അമ്മയും കുന്നില്‍ നിന്ന് വീഴുകയായിരുന്നു. മൂന്ന് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. യുവാവിനെ പിന്തിരിപ്പിക്കാന്‍ മാതാപിതാക്കളും മറ്റുള്ളവരും ഏറെ നേരം ശ്രമിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.