26.6 C
Kollam
Wednesday 7th October, 2026 | 05:31:03 AM
Home News Breaking News ഓണാഘോഷത്തിനിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽ എംഡിഎംഎ; മൂന്ന് പേർക്കെതിരെ കേസ്

ഓണാഘോഷത്തിനിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽ എംഡിഎംഎ; മൂന്ന് പേർക്കെതിരെ കേസ്

കൊണ്ടോട്ടി: കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽനിന്ന് എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരു ഗ്രാം എംഡിഎംഎയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

കോളേജിന് പുറത്താണ് വിദ്യാർഥികൾ എത്തിയ കാർ നിർത്തിയിട്ടിരുന്നത്. എക്സൈസ് വാഹനം കണ്ടതോടെ കാറിലുണ്ടായിരുന്ന വിദ്യാർഥികൾ ഇറങ്ങിയോടി. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് വിദ്യാർഥികൾക്കെതിരെ എക്സൈസ് കേസെടുത്തു. ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല. അന്വേഷണം തുടരുകയാണ്.