29.8 C
Kollam
Monday 14th September, 2026 | 03:16:09 PM
Home News National ബെക്ക് നിയന്ത്രണം വിട്ട് കെട്ടിടത്തിന്റെ മതിലിലിടിച്ച് അപകടം…. നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബെക്ക് നിയന്ത്രണം വിട്ട് കെട്ടിടത്തിന്റെ മതിലിലിടിച്ച് അപകടം…. നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് കെട്ടിടത്തിന്റെ മതിലിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്കിലുണ്ടായിരുന്ന നാല് യുവാക്കളും മരിച്ചു. വ്യാഴാഴ്ച സാഹിബ് ദംഗ പ്രദേശത്താണ് സംഭവം. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.

ഒരു ബൈക്കില്‍ നാലുപേരാണ് യാത്ര ചെയ്തിരുന്നത്. അമിതവേഗതയിലെത്തിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതില്‍ തകര്‍ന്ന് യുവാക്കളുടെ മുകളില്‍ പതിച്ചാണ് മരണത്തിന് കാരണമായത്. സൗമെന്‍ ഹല്‍ദാര്‍, പ്രതാപ് പ്രമാണിക്, അജിത് ബിശ്വാസ്, സബൂജ് ബിശ്വാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്തുതന്നെ രണ്ടുപേര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ ഒരു ബൈക്കില്‍ നാലുപേര്‍ യാത്ര ചെയ്തതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് വിലയിരുത്തല്‍.