ദേശീയപാത 744 കടമ്പാട്ടുകോണം – ഇടമണ്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കി അടിയന്തിരമായി ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത വില്ലേജുകളിലെ തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും, പുതിയ പദ്ധതിയ്ക്ക് അടിയന്തിരമായി അംഗീകാരം നല്‍കി ദേശീയപാത വികസനം ത്വരിതപ്പെടുത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു.
ചട്ടം 377 പ്രകാരമാണ് വിഷയം ലോകസഭയില്‍ അവതരിപ്പിച്ചത്. ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച വില്ലേജുകളുണ്ട്. എന്നാല്‍ ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടി അനന്തമായി നീണ്ടു പോകുന്നു. നടപടികള്‍ പൂര്‍ത്തീകരിക്കാത്ത വില്ലേജുകളിലെ ഭൂടമകള്‍ക്ക് ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ നടത്തുന്നതിനോ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനോ കഴിയുന്നില്ല. ഭൂ ഉടമകളെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയാണിത്. ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. ജി.എസ്.ടി, റോയാലിറ്റി സംബന്ധിച്ച അന്നത്തെ സര്‍ക്കാര്‍ സമയബന്ധിതമായി തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതിലുണ്ടായ കാലതാമസം മൂലം പദ്ധതി ഭാരത് മാലയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനം പുതിയ പദ്ധതിയിലുള്‍പ്പെടുത്തി അംഗീകാരം നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. അടിയന്തിരമായി പുതിയ പദ്ധതിയ്ക്ക് അംഗീകാരം നല്‍കി ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാനും ദേശീയപാത വികസനം ത്വരിതപ്പെടുത്താനും സത്വര നടപടിയുണ്ടാകണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ലോകസഭില്‍ ആവശ്യപ്പെട്ടു.




























