27.8 C
Kollam
Sunday 20th September, 2026 | 08:29:38 AM
Home News National വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രിയാകുമോ…?

വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രിയാകുമോ…?

തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായിരുന്ന ഡിഎംകെയെ ബഹുദൂരം പിന്നിലാക്കിയാണ് വിജയ്‌യുടെ ടിവികെയുടെ കുതിപ്പ്. രണ്ട് വര്‍ഷം മുമ്പ് മാത്രം രൂപീകരിച്ച പാര്‍ട്ടിയുമായെത്തി തമിഴ്നാടിന്റെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കുതിക്കുകയാണ് വിജയ്. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്നാട്ടില്‍ 109 സീറ്റുകളിലാണ് ടിവികെ ലീഡ് ചെയ്യുന്നത്.
വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രിയാകുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ടിവികെ അണികളും ആരാധകരും. ജീവിതത്തില്‍ മുഖ്യമന്ത്രി സ്ഥാനം കണ്‍മുന്നില്‍ തെളിഞ്ഞു വരുന്ന വിജയ് കരിയറില്‍ ഒരിക്കല്‍ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചിട്ടുണ്ട്. അതും ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം.
തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് വിജയ്യുടെ ടിവികെ. 109 സീറ്റുകളില്‍ ടിവികെയ്ക്ക് മുന്നേറ്റമുണ്ട്. അതേസമയം കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളാണ്. നിലവില്‍ തൂക്കുമന്ത്രിസഭയിലേക്കെന്ന സൂചനകളാണ് ലഭ്യമാകുന്നതെങ്കിലും നേരിയ വോട്ട് വ്യത്യാസം നിലനില്‍ക്കുന്ന മണ്ഡലങ്ങളിലെ ഫലങ്ങള്‍ നിര്‍ണായകമാകും.