Home News National കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം: മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം: മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

Advertisement

ബംഗലൂരു: കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്.ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

മലയാളിസംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ഗുണ്ടല്‍പേട്ടില്‍നിന്ന് ഏകദേശം പത്തു കിലോമീറ്റര്‍ അകലെവെച്ചായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കുട്ടിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here