26.5 C
Kollam
Friday 18th September, 2026 | 07:56:06 AM
Home News National ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ

ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ

കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏപ്രില്‍ 30 മുതലാണ് യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചത്.

കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ കൂടാതെ അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, ലഖ്‌നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്നും ഗള്‍ഫ് മേഖലയിലേക്ക് ഇപ്പോള്‍ നേരിട്ടുള്ള വിമാനങ്ങളുണ്ട്.

ദുബായ്, അബുദാബി, ഷാര്‍ജ, മസ്‌ക്കറ്റ്, റിയാദ്, ദോഹ, കുവൈറ്റ് തുടങ്ങിയ പ്രധാന ഇടങ്ങളിലേക്കെല്ലാം സര്‍വീസ് തുടങ്ങിയത് അവധിക്കാലം പ്രമാണിച്ച് നാട്ടിലേക്ക് വരാനും തിരിച്ചുപോകാനും തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.

ആഗോളതലത്തില്‍ നിലനിന്നിരുന്ന ചില നിയന്ത്രണങ്ങള്‍ക്കും സാങ്കേതിക തടസ്സങ്ങള്‍ക്കും ശേഷമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്.