27.5 C
Kollam
Saturday 7th November, 2026 | 09:26:06 PM
Home News Breaking News കാശ്മീർ ഉധംപൂരിലെ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

കാശ്മീർ ഉധംപൂരിലെ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

Advertisement

ജമ്മു .കാശ്മീർ ഉധംപൂരിലെ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു.ഇന്നലെ വൈകിട്ടോടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടയാണ് ഭീകരാൽ വെടിയുതിർത്തത്.മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരരെ സേന വളഞ്ഞതായാണ് വിവരം.അതിനിടെ കുപ്വാരയിൽ കുഴി ബോംബ് സ്ഫോടനത്തിൽ സൈനികൻ വീര മൃത്യു വരിച്ചു.ഹവിൽദാർ സുബൈർ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.കുഴി ബോംബ് സ്ഫോടനത്തിൽ സാരമായി പരിക്കേറ്റിരുന്നു.കുപ്വാരയിലും സേനയുടെ തിരച്ചിൽ തുടരുകയാണ്.