
ഓച്ചിറ. കരുനാഗപ്പള്ളിയുടെ ടൂറിസത്തിന് അനന്തമായ വികസന സാധ്യതയുള്ള ആലപ്പാട് പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് സാധ്യമാകുന്നത് എല്ലാം ചെയ്യുമെന്നും, അഴീക്കൽ ബീച്ചിന്റെയും, ആലപ്പാടിന്റെയും ടൂറിസം വികസനത്തിന് ടൂറിസം ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു കോടി 86 ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും ടൂറിസം മന്ത്രി മന്ത്രി പി സി വിഷ്ണുനാഥ് സൂചിപ്പിച്ചു.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗനവാടികൾക്ക് നൽകുന്ന വാട്ടർ പ്യൂരിഫയറിന്റെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഓച്ചിറ,ക്ലാപ്പന കുലശേഖരപുരം, തഴവ, തൊടിയൂർ എന്നീ 5 ഗ്രാമപഞ്ചായത്തുകളിലെ അംഗനവാടികൾക്കാണ് വാട്ടർ പ്യൂരിഫയർ നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം വരുൺ ആലപ്പാട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എസ് പുരം സുധീർ, ശരണ്യ, ഉല്ലാസ് ആലപ്പാട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിജു, ഇന്ദ്രജിത്ത്, സദ്ദാം,കബീർ എൻസൈൻ,സുബിൻ ഷാ , നിസ തൈക്കൂട്ടത്തിൽ, അശ്വതി, ശ്രീജ ശശാങ്കൻ, റസീന അൻവർ, ജയലക്ഷ്മി, വഹീദ തുടങ്ങിയവർ സംസാരിച്ചു .






























