ശാസ്താംകോട്ട:മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് നേരെ ഡിവൈഎഫ്ഐ അതിക്രമത്തിൽ പ്രതിഷേധിച്ച് ക്ഷേത്ര ഭരണസമിതിയായ പാർത്ഥസാരഥി ക്ഷേത്രസഭയുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം നടന്നു.ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും വഞ്ചിമുക്കിൽ ക്ഷേത്രം വക സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി തകർക്കുകയും അതിൽ ഉണ്ടായിരുന്ന കൃഷ്‌ണ വിഗ്രഹം നശിപ്പിക്കുകയും ചെയ്തിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അരവിന്ദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടത്തിയത്.സംഭവത്തെ തുടർന്ന് നാട്ടിൽ ഭക്തജന പ്രതിഷേധം ശക്തമായിരുന്നു.ഞായർ വൈകിട്ട് ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച നാമജപ പ്രതിഷേധ യാത്ര ഇടിഞ്ഞകുഴി, കാവിൽ മുക്ക്,പാണോലിൽ കാവ് വഴി തിരികെ ക്ഷേത്രത്തിൽ സമാപിച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു

































