28 C
Kollam
Sunday 27th September, 2026 | 10:02:09 PM
Home News Local അംബേദ്കർ ഗ്രാമങ്ങളുടെയും പഠനമുറികളുടെയും സംസ്ഥാനതല ഉദ്ഘാടനവും,കോവൂർ അംബേദ്കർ ഗ്രാമം സമർപ്പണവും

അംബേദ്കർ ഗ്രാമങ്ങളുടെയും പഠനമുറികളുടെയും സംസ്ഥാനതല ഉദ്ഘാടനവും,കോവൂർ അംബേദ്കർ ഗ്രാമം സമർപ്പണവും

ശാസ്താംകോട്ട (കൊല്ലം):സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വികസനവകുപ്പ് 50 അംബേദ്കർ ഗ്രാമങ്ങളുടെ പൂർത്തികരണവും 1000 പഠനമുറികളുടെ പൂർത്തികരണവും നടപ്പാക്കിയതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം കോവൂർ ഉന്നതിയിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി നിർവഹിച്ചു.

ഇതോടൊപ്പം ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കോവൂർ അംബേദ്കർ ഗ്രാമം ഔദ്യോഗിക പൂർത്തികരണ ഉദ്ഘാടനവും ശിലാഫലക അനാഛാദനവും നടന്നു.ചടങ്ങിൽ ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിച്ചു.പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ.കെ പദ്ധതി വിശദീകരിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ലതാദേവി,ജില്ലാ കളക്ടർ ആനിജൂലാ തോമസ്,ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ്,മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുനിൽ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here