കല്ലുകടവ്. സഖാവ് കെ. ശ്രീധരൻ ഗ്രന്ഥശാല & വായനശാലയിൽ നടന്നുവന്ന ഓണാഘോഷ പരിപാടികൾ ശ്രാവണ ചന്ദ്രിക 26 സമാപിച്ചു
തിരുവോണ പൂക്കളത്തോടെ ആരംഭിച്ച പരിപാടികൾ ചതയദിനത്തിൽ നടന്ന കലാപരിപാടികളോടെയാണ് സമാപിച്ചത്.
കലാപരിപാടികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം റഹിയാനത്ത് ഉദിഘാടനം ചെയ്തു
അമൃതുവും സംഘവും അവതരിപ്പിച്ച കൈകൊട്ടിക്കളി,
കവിതയും സംഘവും അവതരിപ്പിച്ച തിരുവാതിര കളി ,
ശരോമിയും സംഘവും നയിച്ച സിനിമാറ്റിക് നൃത്തം,കെ. രാധാകൃഷ്ണനും ബാലവേദി കൂട്ടുകാരും സംഘവും അവതരിപ്പിച്ച ഓണപ്പാട്ടുത്സവവും ശ്രാവണ ചന്ദ്രികയ്ക്ക് മാറ്റേകി…
ഗ്രന്ഥശാല പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടിപിള്ള , സെക്രട്ടറി എം.സതീശൻ , വൈ: പ്രസി: ബിന്ദു,ജോ : സെക്രട്ടറി ഡി പ്രസന്നകുമാർ, വനിതവേദി ഭാരവാഹികളായ ജി സതി, അജിത കാട്ടിശ്ശേരി, ബി ,ലാലു ഹാപ്പിനെസ് ഫോറം കൺവീനർ പി എം. ഷെറീഫ് , അഡ്വ പി.എസ്. സുനിൽ,
സംഘാടകസമിതി കൺവീനർ കെ.രാധാകൃഷ്ണൻ , ഇർഷാദ്, അജികാട്ടിശ്ശേരിതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കുഞ്ഞു ഗായിക അയനയേയും, ഓടക്കുഴൽ വാദനത്തിൽ വിസ്മയം തീർത്ത ബിപിൻ രാജിനെയും ഗ്രന്ഥശാല പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടിപിള്ള ഗ്രന്ഥശാലയുടെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
മികച്ച കലാകാരികൾക്കും കലാകാരന്മാർക്കും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെപി വേണുഗോപാൽ ഉപഹാരങ്ങൾ നൽകി

































