26.8 C
Kollam
Wednesday 16th September, 2026 | 04:08:09 AM
Home News Local കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും; പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും; പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം

ഓണത്തിനോടനുബന്ധിച്ച് ജില്ലയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നിയന്ത്രിക്കുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഓഗസ്റ്റ് ഒന്ന് മുതല്‍ 25 വരെ ജില്ലാ/താലൂക്ക് തല സ്‌ക്വാഡുകളും മോണിറ്ററിംഗ് സമിതിയും രൂപീകരിച്ചു. ജനങ്ങള്‍ക്ക് പൊതു വിപണിയെ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് താലൂക്ക് സപ്ലൈ ആഫീസര്‍മാരുടെ ഫോണ്‍ നമ്പരുകള്‍: കൊല്ലം 9188527339, കൊട്ടാരക്കര 9188527341, കരുനാഗപ്പള്ളി – 9188527342, പത്തനാപുരം 9188527343, പുനലൂര്‍ 9188527340, കുന്നത്തൂര്‍ 9188527344.