Home News Local പട്ടാപ്പകല്‍ ബര്‍മുഡധാരിയായൊരു അക്രമി കാറിന്‍റെ മുന്നിലേക്ക് കമ്പിവടിയുമായി ചാടിവീഴുക,അടിക്കോനോങ്ങുക പിന്നീട് കാറിന്‍റെ മുകളിലേക്ക് ചവിട്ടിക്കയറിപ്പോവുക,...

പട്ടാപ്പകല്‍ ബര്‍മുഡധാരിയായൊരു അക്രമി കാറിന്‍റെ മുന്നിലേക്ക് കമ്പിവടിയുമായി ചാടിവീഴുക,അടിക്കോനോങ്ങുക പിന്നീട് കാറിന്‍റെ മുകളിലേക്ക് ചവിട്ടിക്കയറിപ്പോവുക, ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പിടികൂടി തെക്കുംഭാഗം പൊലീസ് ചെയ്തത് കണ്ടോ

Advertisement

തേവലക്കര. പട്ടാപ്പകല്‍ ബര്‍മുഡധാരിയായൊരു അക്രമി കാറിന്‍റെ മുന്നിലേക്ക് കമ്പിവടിയുമായി ചാടിവീഴുക,അടിക്കോനോങ്ങുക പിന്നീട് കാറിന്‍റെ മുകളിലേക്ക് ചവിട്ടിക്കയറിപ്പോവുക, ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പിടികൂടിയാല്‍ അപ്പോഴേ സ്റ്റേഷന്‍ ജാമ്യം നല്‍കി വിടുന്നതാണ് തേവലക്കരയിലെ തെക്കുഭാഗം പൊലീസ് സ്റ്റേഷനില്‍ പതിവ്.

കാർ തടഞ്ഞു കമ്പിവടിയുമായി വണ്ടിയുടെ മുകളിലേക്ക് ചാ ടിക്കയറിയയത് കഴിഞ്ഞദിവസം. യുവാവിനെ തെക്കുംഭാഗം പൊലീസ് പിടി കൂടി. ഒട്ടേറെ കേസുകളിൽ പ്രതിയായ തേവലക്കര അരിന ല്ലൂർ പാറയിൽ വീട്ടിൽ പ്രണവ് (23) ആണ് അറസ്റ്റിലായത്. ഞായർ വൈകിട്ട് 4.40ന് ശാസ്താം കോട്ട – ചവറ പാതയിൽ കോട്ടൂർ ജംക്ഷനിലായിരുന്നു സംഭവം.

ഫുട്ബോൾ ലോകകപ്പുമായി : ബന്ധപ്പെട്ടു ഫ്ലെക്സ് സ്ഥാപിച്ചി രുന്നത് കീറിയതുമായി ബന്ധപ്പെ ട്ട് പ്രണവ് ഉൾപ്പെടുന്ന സംഘ വും മറ്റൊരു സംഘവുമായി വാ ക്ക് തർക്കം ഉണ്ടായി. ഈ സമയം അതുവഴി വന്ന കാറിന്റെ മുക ളിലേക്ക് ബർമുഡ മാത്രം ധരിച്ചിരുന്ന ഇയാൾ കമ്പി വടിയു മായി കയറി മറുവശത്തേക്ക് ചാടുകയായിരുന്നു . പത്തനംതിട്ടക്കുപോവുകയായിരുന്ന കാർ യാത്രികർ ഇതോടെ പരിഭ്രാന്തിയിലായി. കാറുടമ കോന്നി ഉമ്മന്നൂർ സ്വദേശി കാറിനുള്ളിലെ ക്യാമറവ്യൂസഹിതം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടി. പ്രണവിനെ മറ്റൊരു കേസുമായി ബന്ധ പ്പെട്ടു ശാസ്‌താംകോട്ട പൊലീസി നു കൈമാറിയെന്നു പറയുന്നെങ്കിലും ജാമ്യത്തില്‍ വിട്ടതായാണ് ആക്ഷേപം. ഇത്ു സംബന്ധിച്ച് പൊലീസിന്‍റെ നിഷ്ക്രിയ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. 25,000 രൂപയുടെ കേടുപാട് കാറിനു ഉണ്ടായതായി ഉടമ പറ ഞ്ഞു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here