Home News Local പ്രണയ നൈരാശ്യം: കഴുത്തിലെ ഞരമ്പ് മുറിച്ച് കായലിൽ ചാടിയ യുവാവിനെ രക്ഷിച്ചു

പ്രണയ നൈരാശ്യം: കഴുത്തിലെ ഞരമ്പ് മുറിച്ച് കായലിൽ ചാടിയ യുവാവിനെ രക്ഷിച്ചു

Advertisement



കൊല്ലം

പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി കഴുത്തിലെ ഞരമ്പ് മുറിച്ച് കായലിൽ ചാടിയ യുവാവിനെ  രക്ഷിച്ചു. കൊട്ടിയം കൊട്ടുമ്പുറം പള്ളിക്ക് സമീപം ചിറവിള വീട്ടിൽ അജൂബ് ഖാനെയാണ് (25)
കടപ്പാക്കടയിൽ നിന്നുള്ള ഫയർ ഫോഴ്സ് സ്കൂബ സംഘം രക്ഷപ്പെടുത്തിയത്.
ആത്മഹത്യ ഭീഷണി മുഴക്കുകയും തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വരുന്നത് കണ്ടാണ് കഴുത്തിലും കൈയിലും ബ്ലേഡ് ഉപയോഗിച്ച് മുറിച്ച ശേഷം. കായലിൽ ചാടിയത്.


പൊലീസ് ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടർന്ന് കടപ്പാക്കട സ്കൂബ ടീം സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ കായലിലെ ചതുപ്പിൽ നിന്നു ജീവനോടെ കണ്ടെത്തി പോലീസിനെ ഏല്പിച്ചു.ഒരു മണിക്കൂർ നീണ്ട തെരചിലിലാണ് കണ്ടെത്തിയത്. മുറിവ് ആഴത്തിൽ ഉള്ളത് അല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ പിന്നീട് കൊട്ടിയതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കടപ്പാക്കട ഫയർ ഫോഴ്സ് യൂണിറ്റിലെ സ്കൂബ ടീം അംഗങ്ങളായ വിജേഷ്, ശരത്, സന്തോഷ്‌, ഷഹീർ, അനീഷ് എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here