29.7 C
Kollam
Sunday 23rd August, 2026 | 02:53:44 PM
Home News Local ഉത്തമനായ കമ്യൂണിസ്റ്റിന് പരിസ്‌ഥിതി ബോധം വേണമെന്ന് പ്രവർത്തനം കൊണ്ട് തെളിയിച്ച നേതാവായിരുന്നു പ്രഫ.ആർ ഗംഗപ്രസാദ് എന്ന്...

ഉത്തമനായ കമ്യൂണിസ്റ്റിന് പരിസ്‌ഥിതി ബോധം വേണമെന്ന് പ്രവർത്തനം കൊണ്ട് തെളിയിച്ച നേതാവായിരുന്നു പ്രഫ.ആർ ഗംഗപ്രസാദ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ശാസ്താംകോട്ട. ഉത്തമനായ കമ്യൂണിസ്റ്റിന് പരിസ്‌ഥിതി ബോധം വേണമെന്ന് പ്രവർത്തനം കൊണ്ട് തെളിയിച്ച നേതാവായിരുന്നു പ്രഫ.ആർ.ഗംഗ പ്രസാദ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സം ഘടന പ്രവർത്തനത്തിനൊപ്പം വിദ്യാർഥി നേതാക്കൾ നന്നായി പഠിക്കാനും ശ്രദ്ധിച്ച മാർഗദർശി യായ അധ്യാപകനായിരുന്നു അദ്ദേഹമെന്നും ബിനോയ് വി ശ്വം പറഞ്ഞു.

സിപിഐ സംസ്ഥാന കൗൺ സിൽ അംഗവും പരിസ്‌ഥിതി .പ്രവർത്തകനുമായിരുന്ന പ്രഫ. ആർ.ഗംഗ പ്രസാദിന്റെ സ്മരണ യ്ക്കായി പ്രഫ. ആർ.ഗംഗ പ്രസാ ദ് ഫൗണ്ടേഷനും സിപിഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയും ചേർന്നു സംഘടിപ്പിച്ച സമ്മേളനവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി പ്രവർത്തകൻ എസ്.പി.രവിക്ക് ഫൗണ്ടേഷൻ രക്ഷാധികാരി കെ.പി.ശാരദാമ ണി പുരസ്കാരം കൈമാറി. ചെയർമാൻ ചവറ കെ.എസ്.പി ള്ള അധ്യക്ഷത വഹിച്ചു. സി പിഐ ജില്ലാ സെക്രട്ടറി പി.എ സ്.സുപാൽ, കെ.സോമപ്രസാദ്, കോവൂർ കുഞ്ഞുമോൻ, കാരുവള്ളിൽ ശശി, ആർ.എസ്.അനിൽ, ബി.വിജയമ്മ, കെ.എൻ.കെ.നമ്പൂതിരി, ഡോ.പി.കമലാസനൻ, സി.എം.ഗോപാലകൃഷ്ണൻ നാ യർ, കെ.ചന്ദ്രൻ പിള്ള, സി.ജി. ഗോപു കൃഷ്ണൻ, സെക്രട്ടറി വി .സുരേഷ്കുമാർ, ട്രഷറർ ഡോ. പ്രീത ജി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.