Home News Local സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് പോസ്റ്റ് മാസ്റ്റര്‍ മരിച്ചു

സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് പോസ്റ്റ് മാസ്റ്റര്‍ മരിച്ചു

Advertisement

കുണ്ടറ: സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുണ്ടറ പോസ്റ്റ് മാസ്റ്റര്‍ മരിച്ചു. അഞ്ചാലുംമൂട് നീരാവില്‍ അപ്പൂസ് സ്മൃതിയില്‍ എ. അഞ്ജിത്ത് (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8.30-ന് ചെറുമൂട് കുന്നത്ത് ജംഗ്ഷനിലായിരുന്നു അപകടം.
നീരാവിലെ വീട്ടില്‍ നിന്നും ജോലിസ്ഥലമായ കുണ്ടറ പോസ്റ്റ് ഓഫീസിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു അഞ്ജിത്ത്. ഇളമ്പള്ളൂരില്‍ നിന്നും അഞ്ചാലുംമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ അഞ്ജിത്തിനെ ഉടന്‍ തന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഗീതു. മകള്‍: ധ്വനി.

Advertisement