26.7 C
Kollam
Saturday 3rd October, 2026 | 09:58:59 AM
Home News Local കരുനാഗപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി സി ആർ മഹേഷിൻ്റെ സ്വീകരണ പര്യടനം തുടരുന്നു

കരുനാഗപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി സി ആർ മഹേഷിൻ്റെ സ്വീകരണ പര്യടനം തുടരുന്നു

Advertisement

കരുനാഗപ്പള്ളി: യുഡിഎഫ് സ്ഥാനാർത്ഥി സി ആർ മഹേഷിൻ്റെ മണ്ഡല പര്യടനം തുടരുന്നു.സ്വീകരണ പരിപാടികൾ ന്നവസാനഘട്ടത്തിലേക്ക് കടക്കു മ്പോൾ സ്ത്രീകളും കുട്ടികളടക്കം നിരവധി പേർ ഓരേകേന്ദ്രത്തിലും കാത്ത് നില്ക്കുന്നു.തുറന്ന ജീപ്പിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടയാണ് പര്യടനം. 5 വർഷത്തെ കരുനാഗപ്പള്ളിയുടെ വികസനവും ഇടത് ഗവൺമെന്റിന്റെ കാലത്തെ സ്വർണ്ണക്കൊള്ളയും അഴിമതിയും നിരത്തിയാണ് വോട്ടഭ്യർത്ഥിക്കുന്നത്.
കഴിഞ്ഞ ദിവസം തൊടിയുർ പഞ്ചായത്തിൽഇടക്കുളങ്ങര മാമൂട് ജംഗ്ഷന്നിൽ നിന്നാണ് സ്വീകരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ തൊടിയൂർ താഹ ഉൽഘാടനം ചെയ്തു അഡ്വ് കെ എ ജവാദ് .ചിറ്റുമൂല നാസർ ഡിസിസിമെമ്പർ നെസിo ബീവി, എ എ അസീസ്. സോമൻ പിള്ള സുന്ദരേശൻ എന്നിവർ സംസാരിച്ചു