27.7 C
Kollam
Sunday 20th September, 2026 | 01:02:09 AM
Home News Local ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മര്‍ദ്ധിച്ചു കൊലപ്പെടുത്തിയ സംഭവം; പ്രതികളെ അറസ്റ്റ്‌ ചെയ്തു

ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മര്‍ദ്ധിച്ചു കൊലപ്പെടുത്തിയ സംഭവം; പ്രതികളെ അറസ്റ്റ്‌ ചെയ്തു

ചാത്തന്നൂർ : ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ധിച്ചു കൊലപ്പെടുത്തി
പ്രതികളെ പോലിസ് അറസ്റ്റ്ചെയ്തു.
കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30), ഭാര്യ സോണരാജു (27),വിളപ്പുറം തുണ്ടുവിളവീട്ടിൽ രാഹുൽരാജ് (31),കാരംകോട് ഉളിയനാട് പൊയ്കയിൽ വീട്ടിൽ ബാലു(34)എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.കൊട്ടിയം നടുവിലക്കര ദിലീപ് ഭവൻ ദിലീപ് (42)നെ കഴിഞ്ഞ ഞായറാഴ്ച പതിനൊന്നര മണിയോടെ ഉളിയനാട് അപ്പൂപ്പൻ കാവിന് സമീപമുള്ള വാടകവീട്ടിൽ വിളിച്ചു വരുത്തി മർദ്ധിച്ചു കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് ചാത്തന്നൂർ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.