27.1 C
Kollam
Saturday 10th October, 2026 | 07:57:47 PM
Home News Local റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു

ശാസ്താംകോട്ട. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാല റിപ്പബ്ലിക് ദിന സദസും കുട്ടികൾക്കുള്ള റിപ്പബ്ലിക് ക്വിസ്സും ചിത്രരചനയും ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ കിഴക്കേടം സദസ്സ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം രതീഷ് വി. ആർ. ക്വിസ് മാസ്റ്ററായി സംഘടിപ്പിച്ച കുട്ടികളുടെ ക്വിസ് മത്സരങ്ങളുടെയും ചിത്രരചനയുടെയും സമ്മാനദാനവും മുഖ്യപ്രഭാഷണവും ബ്ലോക്ക് പഞ്ചായത്തംഗം അമൃതപ്രിയ നിർവഹിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് ഡോ.ബിജു പി. ആർ. അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സുജാ കുമാരി റിപ്പബ്ലിക് ക്ലാസ് നയിച്ചു.സദസ്സിൽ ഗ്രന്ഥശാല നിർവാഹക സമിതി അംഗങ്ങളായ അബ്ദുൾ റഷീദ്, രതീഷ് വി.ആർ, ഷാജഹാൻ. എ, റൂബി സുധീർ, വീണ ,ആര്യ,അനില എന്നിവർ ആശംസകൾ അറിയിക്കുകയും ഗ്രന്ഥശാല സെക്രട്ടറി സൈറസ് പോൾ സ്വാഗതവും ലൈബ്രേറിയൻ ഷീല കുമാരി നന്ദിയും രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുമൊത്ത് അക്ഷരകരോളും, പുസ്തക റാലിയും സംഘടിപ്പിച്ചു.