26.1 C
Kollam
Thursday 5th November, 2026 | 10:29:49 AM
Home News Local കൊല്ലത്ത് ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

കൊല്ലത്ത് ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

Advertisement

കൊല്ലം: ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറി ലോഡ് ഇറക്കിയ ശേഷം പോകുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഡ്രൈവറായ തിരുനെല്‍വേലി സ്വദേശി കാളിയ്ക്ക് (50) ആണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4ന് ശിവമുക്കിനും മേലെ മടത്തറയ്ക്കും ഇടയിലായിരുന്നു സംഭവം.
ലോഡ് ഇറക്കി തിരികെ തെങ്കാശിക്ക് പോകുന്നതിനിടെ നിയന്ത്രണം തെറ്റി റോഡരികിലെ സംരക്ഷണ വേലി തകര്‍ത്താണ് ഏകദേശം പത്തടി താഴ്ചയിലേക്ക് മറിഞ്ഞത്. സമീപത്തെ മരത്തില്‍ തങ്ങി നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെട്ടു.