30.9 C
Kollam
Friday 30th October, 2026 | 01:57:18 PM
Home News Kerala വഴിയില്‍കാണുന്ന കുട്ടികളോട് വാല്‍സല്യം കാണിക്കല്ലേ ,പണിയാകും ,പട്ടാഴിയില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വഴിത്തിരിവ്

വഴിയില്‍കാണുന്ന കുട്ടികളോട് വാല്‍സല്യം കാണിക്കല്ലേ ,പണിയാകും ,പട്ടാഴിയില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വഴിത്തിരിവ്

Advertisement

കൊല്ലം: കൊല്ലം പട്ടാഴിയില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വഴിത്തിരിവ്. തട്ടിക്കൊണ്ടു പോകല്‍ ശ്രമം നടന്നിട്ടില്ലെന്ന് റൂറല്‍ പൊലീസ് വ്യക്തമാക്കി. പരാതിക്ക് കാരണമായ കാര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പട്ടാഴിയില്‍ ബന്ധുവീട്ടില്‍ വന്ന കുടുംബമായിരുന്നു. കുട്ടിയെ കണ്ടപ്പോള്‍ വാത്സല്യത്തോടെ വിശേഷം ചോദിച്ചതാണെന്ന് കാറിലുണ്ടായിരുന്ന കുടുംബം പൊലീസിനെ അറിയിച്ചു.

വീടിന് സമീപം ട്യൂഷന് പോകാനായി നിന്ന കുട്ടിയെ വെളളക്കാറിലെത്തിയ സംഘം കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ റൂറല്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. പത്തനംതിട്ടയിലെ തട്ടിക്കൊണ്ടു പോകല്‍ പരാതികള്‍ക്ക് പിന്നാലെയാണ് കൊല്ലത്തും അതേ ദിവസം അതേ രീതിയില്‍ കുട്ടിയെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം നടന്നെന്ന് പരാതി ഉയര്‍ന്നത്.

പട്ടാഴി ഇരുപ്പാക്കുഴിയില്‍ വീടിന് സമീപം ട്യൂഷന് പോകാനായി നിന്ന ഒന്നാം ക്ലാസുകാരന് അരികില്‍ വെളള നിറത്തിലുള്ള കാര്‍ വന്നു നിന്നു. കാറിലുണ്ടായിരുന്നവര്‍ കുട്ടിയോട് വാഹനത്തില്‍ കയറാന്‍ പറഞ്ഞു. കുട്ടി കയറിയില്ല. കുട്ടിയെ പതിവായി ട്യൂഷന് കൊണ്ടു പോകുന്ന പ്രദേശവാസിയായ സ്ത്രീ സ്‌കൂട്ടറില്‍ വന്നതോടെ കാറിലുണ്ടായിരുന്നവര്‍ കടന്നു കളഞ്ഞെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് സംഭവം തട്ടിക്കൊണ്ടുപോകല്‍ ശ്രമമല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here