30.9 C
Kollam
Friday 30th October, 2026 | 02:23:29 PM
Home News Breaking News ഭാര്യയെ കമ്പിവടി കൊണ്ട് ആക്രമിച്ച ശേഷം ഭര്‍ത്താവ് സ്വയം വെടിവെച്ച് മരിച്ചു

ഭാര്യയെ കമ്പിവടി കൊണ്ട് ആക്രമിച്ച ശേഷം ഭര്‍ത്താവ് സ്വയം വെടിവെച്ച് മരിച്ചു

Advertisement

ഇടുക്കി: ഇടുക്കി കുഴിതൊളുവില്‍ ഭാര്യയെ കമ്പിവടി കൊണ്ട് ആക്രമിച്ച ശേഷം ഭര്‍ത്താവ് സ്വയം വെടിവെച്ച് മരിച്ചു. യുവതിയുടെ തലയ്ക്കാണ് പരിക്കേറ്റത്. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെ (35) ഭര്‍ത്താവായ സന്തോഷാണ് (42) ആക്രമിച്ചത്.
പോസ്റ്റ് ഓഫീസില്‍ എത്തിയിരുന്നു അക്രമം. തുടര്‍ന്ന് ഇയാള്‍ റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here