30.9 C
Kollam
Friday 30th October, 2026 | 02:07:47 PM
Home News Breaking News വറ്റ മീൻ കഴിച്ച് ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

വറ്റ മീൻ കഴിച്ച് ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

Advertisement

വർക്കല: വറ്റ മീൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയിൽ രണ്ടുപേരുടെ നില ഗുരുതരം. നിരവധി പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം വറ്റ മീനിന്റെ വിൽപന നിർത്തിവെച്ചു.

കഴിഞ്ഞ രണ്ടുദിവസമായി തീരദേശ മേഖലയിൽ വറ്റ മത്സ്യത്തിന്റെ ചാകരയായിരുന്നു. ഇതോടെ വിപണിയിലെത്തിയ മീൻ വാങ്ങി പാകം ചെയ്ത് കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് അസുഖങ്ങളുള്ളവരെയാണ് വിഷബാധ ഗുരുതരമായി ബാധിക്കാൻ സാധ്യതയെന്നും ഹെൽത്ത് ഇൻസ്പെക്ടർ ഷാനി പറഞ്ഞു. മീൻ വാങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമായ മത്സ്യം മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here