ആലപ്പുഴ .ഗുരുതര വെളിപ്പെടുത്തലുമായി സി ഡബ്ല്യുസി ആലപ്പുഴ ജില്ലാ സെക്രട്ടറി.കുട്ടികളെ വിൽക്കാനുണ്ടോ എന്ന് അന്വേഷണം.ആലപ്പുഴ മെഡിക്കൽ കോളേജിൽ കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി സിഡബ്ല്യുസി സെക്രട്ടറി.അവിവാഹിതരായ അമ്മമാരെയാണ് സംഘം ലക്ഷ്യംവെക്കുന്നത്.കുഞ്ഞിനെ വിൽക്കാനുണ്ടോ എന്ന് തിരക്കി സംഘം സമീപിച്ച വിവരം സിഡബ്ല്യുസി അറിഞ്ഞു
ഇതോടെ കുട്ടിയെയും അമ്മയെയും നിരീക്ഷണത്തിൽ ആക്കി.നവജാതശിശുവിന് ഇരുപത്തിഅയ്യായിരം രൂപ വരെ വില പറഞ്ഞു.സർക്കാർ മെഡിക്കൽ കോളേജിൽ ഈ സംഘം എങ്ങനെയെത്തിയെന്ന് അറിയില്ല.കുട്ടികളെ വേണ്ടാത്തവർ സിഡബ്ല്യുസി ഏൽപ്പിക്കണമെന്നും സെക്രട്ടറി
സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അടക്കം ഈ സംഘം എത്തുന്നുണ്ടോ എന്നും പരിശോധിക്കണം.വിവരം പോലീസിനെയും സർക്കാരിനെയും അറിയിച്ചിരുന്നു.എല്ലാ ആശുപത്രികളിലും കുട്ടികളെ ഏറ്റെടുക്കാൻ സി ഡബ്ല്യു സി സന്നദ്ധം എന്ന ബോർഡ് സ്ഥാപിക്കും
സിഡബ്ല്യുസി ആലപ്പുഴ സെക്രട്ടറി ഉദയപ്പൻ ആണ് ബിഗ് ടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്






























