26.2 C
Kollam
Sunday 8th November, 2026 | 07:45:30 AM
Home News Breaking News പൂക്കോട്ടുംപാടത്തെ മലവെള്ളപ്പാച്ചിലിൽ മരിച്ച അഞ്ചു പേരുടേയും മൃതദേഹം സംസ്ക്കരിച്ചു, അപകടത്തിൽ കാണാതായ യുവതിക്കായി തിരച്ചിൽ നാളേയും...

പൂക്കോട്ടുംപാടത്തെ മലവെള്ളപ്പാച്ചിലിൽ മരിച്ച അഞ്ചു പേരുടേയും മൃതദേഹം സംസ്ക്കരിച്ചു, അപകടത്തിൽ കാണാതായ യുവതിക്കായി തിരച്ചിൽ നാളേയും തുടരും

Advertisement

മലപ്പുറം. പൂക്കോട്ടുംപാടത്തെ മലവെള്ളപ്പാച്ചിലിൽ മരിച്ച അഞ്ചു പേരുടേയും മൃതദേഹം സംസ്ക്കരിച്ചു. അപകടത്തിൽ കാണാതായ സജിതക്കായി തിരച്ചിൽ നാളേയും തുടരും. മുഖ്യമന്ത്രി വി.ഡി.സതീശൻ അപകടസ്ഥലവും സജിതയുടെ വീടും സന്ദർശിച്ചു. സംസ്ഥാനത്ത്
ജില്ലാ അടിസ്ഥാനത്തിൽ തന്നെ ദുരന്തനിവാരണം ശക്തിപെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലാണ് നാടിനെ നടുക്കിയ ദുരന്തമായി മാറിയത്. ഞായറാഴ്ച ദിവസമായതിനാൽ ടി കെ നഗറിൽ പതിവിലധികം തിരക്കുണ്ടായിരുന്നു. ശക്തമായ മഴ പോലും ഇല്ലാതിരുന്ന പ്രദേശത്തേക്ക് ഇരച്ചെത്തിയ മലവെള്ളം നിമിഷങ്ങൾ കൊണ്ടാണ് 5 ജീവനുകൾ കവർന്നത്.

കാണാതായ ടികെ നഗർ സ്വദേശിനി സജിതയുടെ വീടും അപകട സ്ഥലവും സന്ദർശിച്ച മുഖ്യമന്ത്രി
മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും മികച്ച ഡിസാസ്റ്റർ മാനേജ്മെൻ്റ് സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കമെന്നും മുഖ്യമന്ത്രി

ദുരന്തത്തിൽ കാണാതായ സജിതക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെയും തുടരും