കൊടുവായൂര്‍: പാലക്കാട് കൊടുവായൂരില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. എത്തനൂര്‍ തെക്കേ വീട്ടില്‍ അനുപ്രിയ(31)യാണ് കൊല്ലപ്പെട്ടത്. അനുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മണികണ്ഠന്‍ അറസ്റ്റിലായി. ഇന്ന് പകല്‍ 3.30ന് പിട്ടുപീടികയിലെ വാടക വീട്ടിലാണ് സംഭവം. ഊണ് കഴിക്കാന്‍ മണികണ്ഠന്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ മണികണ്ഠന്‍ ഷാള്‍ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തില്‍ മുറുക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. വൈകുന്നേരത്തോടെയാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ചിറ്റൂര്‍ അഞ്ചാംമൈല്‍ അയാവുചള്ളയില്‍ അപ്പുക്കുട്ടന്റെയും ഓമനയുടെയും മകളാണ് അനുപ്രിയ. മൃതദേഹം തുടര്‍നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മിക (8), അനാമിക (6) എന്നിവരാണ് മക്കള്‍. അനില്‍കുമാറാണ് സഹോദരന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Home News Breaking News ഉച്ചഭക്ഷണത്തിനിടെ വാക്കുതര്‍ക്കം; യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി




























