30.5 C
Kollam
Thursday 10th September, 2026 | 02:44:43 PM
Home News Kerala കൊല്ലത്ത് ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ നഴ്സിങ് ഓഫീസറായ യൂട്യൂബർ അറസ്റ്റിൽ

കൊല്ലത്ത് ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ നഴ്സിങ് ഓഫീസറായ യൂട്യൂബർ അറസ്റ്റിൽ

കൊല്ലം: ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നഴ്സിങ് ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ മിഗ്ദാദ് (38) ആണ് അറസ്റ്റിലായത്. നഴ്സിങ് ഓഫീസറായ ഇയാൾ യൂട്യൂബർ കൂടിയാണ്.

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ സെപ്റ്റംബർ എട്ടിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെ ലിഫ്റ്റിൽവെച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കൊല്ലം ഈസ്റ്റ് പൊലീസ് രാത്രിയോടെ മിഗ്ദാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here