26.3 C
Kollam
Friday 2nd October, 2026 | 04:23:19 AM
Home News Breaking News കോഴിക്കോട്ട് മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു, മകൻ അറസ്റ്റിൽ

കോഴിക്കോട്ട് മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു, മകൻ അറസ്റ്റിൽ

Advertisement

കോഴിക്കോട് : മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂരിലാണ് സംഭവം. മക്കിനിയാട്ട് സ്വദേശി ശശിധരന്‍ (64) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു.

അഭിരാം ലഹരിക്ക് അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വീട്ടിലിരുന്ന് സ്ഥിരം മദ്യപിക്കുന്ന പതിവ് അഭിരാമിനുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേച്ചൊല്ലി വീട്ടില്‍ സ്ഥിരം വഴക്കുമുണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി മദ്യപാനത്തെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് പട്ടിക കഷണം ഉപയോഗിച്ച് ശശിധരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.