30.2 C
Kollam
Thursday 17th September, 2026 | 10:50:45 AM
Home News Breaking News ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എം.പി.

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എം.പി.

ചെങ്ങന്നൂർ : കനത്ത മഴയെ തുടർന്ന് ചെങ്ങന്നൂർ നഗരസഭാ പരിധിയിൽ ആരംഭിച്ച വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് താമസിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ആവശ്യമായ ക്രമീകരണങ്ങളും കൊടിക്കുന്നിൽ സുരേഷ് എം.പി. നേരിട്ട് വിലയിരുത്തി.

ക്യാമ്പുകളിലെ ഭക്ഷണം, കുടിവെള്ളം, ശുചിത്വം, വൈദ്യസഹായം, സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.പി. നിർദ്ദേശം നൽകി. ദുരിതബാധിതരുടെ ആവശ്യങ്ങളും പരാതികളും നേരിട്ട് കേട്ട അദ്ദേഹം, ആവശ്യമായ എല്ലാ സഹായങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രളയഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എം.പി. അഭ്യർത്ഥിച്ചു. ദുരിതബാധിതർക്കാവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴാമoത്തിലും എംപിക്കൊപ്പം ഉണ്ടായിരുന്നു.