Home News Breaking News കാസർകോട്,കോഴിക്കോട് ,കണ്ണൂർ, പത്തനംതിട്ട ജില്ലകളിലും കുട്ടനാട്, ചെങ്ങന്നൂർ താലൂക്ക് കളിലും വിദ്യാലയങ്ങൾക്ക് നാളെ അവധി

കാസർകോട്,കോഴിക്കോട് ,കണ്ണൂർ, പത്തനംതിട്ട ജില്ലകളിലും കുട്ടനാട്, ചെങ്ങന്നൂർ താലൂക്ക് കളിലും വിദ്യാലയങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം :
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (03-08-26) അവധി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് അവധി പ്രഖ്യാപിച്ചത്.

ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കുമാണ്
ജില്ലാ കലക്ടർ
അവധി പ്രഖ്യാപിച്ചത്.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

കാസർകോട് ,കോഴിക്കോട് ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ അവധി ബാധകമാണ്

ചെങ്ങന്നൂർ കുട്ടനാട് താലൂക്കുകൾക്കും അവധി.
ആലപ്പുഴ ജില്ലയിൽ നാളെ ചെങ്ങന്നൂർ കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here