പാലക്കാട്.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു.
തിരുവേഗപ്പുറ നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനെ ആണ് പിടിയിലായത്.
പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരിക്കുകയാണ് യാത്രക്കാർക്ഞ്ഞുകിടയിലൂടെ വരുന്ന സ്കൂട്ടർ കണ്ട് യാത്രക്കാർ ആകെ അമ്പരന്നു. പ്ലാറ്റ്ഫോമിന്റെ അറ്റത്തെത്തിയപ്പോൾ ചിലർ ഇത് ചോദ്യം ചെയ്തതോടെ അതേ പ്ലാറ്റ്ഫോമിലൂടെ തന്നെ സ്കൂട്ടർ എടുത്ത് മടങ്ങിപ്പോയി. ദൃശ്യങ്ങൾ പകർത്തി യാത്രക്കാർ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചതോടേ യാണ് ആർ.പി.എഫ്. സംഭവമറിയുന്നത്. പിന്നാലെ പ്ലാറ്റ്ഫോമിലെ സിസിടിവികൾ പരിശോധിച്ചു. .ദൃശ്യങ്ങളിൽനിന്ന് സ്കൂട്ടറിൻ്റെ നമ്പർ ലഭ്യമായതോടെ ഉടമയെ തിരിച്ചറിഞ്ഞു. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനാണ് കക്ഷി. എന്നാൽ ആർപിഎഫ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ താൻ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സബ് രജിസ്റ്റാർ ഓഫീസിലേക്ക് വരുകയായിരുന്നുവെന്ന മറുപടി യാണ് കുഞ്ഞുമൊയ്തീൻ നൽകിയത്.
അനധികൃതമായി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിച്ചതുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. . ഒരു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്ലാറ്റ്‌ഫോമിലൂടെ വാഹനമോടിക്കുന്നത്.
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ് കൂ ടിയാണിതെന്ന്
റെയിൽവേ സുരക്ഷാസേന അധികൃതർ അറി യിച്ചു.കുഞ്ഞുമൊയ്തീന് ജാമ്യം നൽകി വിട്ടയച്ചെങ്കിലും വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


































