കൊച്ചി.യു എസ് പ്രതിരോധ വകുപ്പിനായി ആയുധ നിർമാണമെന്ന വ്യാജ കരാറിൽ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ മൂന്നാം പ്രതിയും പിടിയിൽ. ചിറക്കര സ്വദേശി പ്രദീപ്കുമാറാണ് പിടിയിലായത്. വൻ ലാഭം വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്ന് സംഘം പണം തട്ടിയതായാണ് പോലീസിന്റെ കണ്ടെത്തൽ.
വിപിവിവി ടെക്നോ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലായിരുന്നു കോടികളുടെ തട്ടിപ്പ് നടന്നത്. യു എസ് പ്രതിരോധ വകുപ്പിനായി ആയുധങ്ങൾ നിർമ്മിക്കുകയാണെന്ന് വ്യാജ കരാർ കാണിച്ചാണ് പലരെയും സംഘം പറ്റിച്ചത്. 50 ട്രില്യൺ ഡോളർ മൂല്യമുള്ള വർക്ക് ഓർഡർ ലഭിച്ചിട്ടുണ്ടെന്നും, ഒരു കോടി രൂപ നിക്ഷേപിച്ചാൽ 5000 കോടി രൂപയുടെ സബ് കോൺട്രാക്ട് ലഭിക്കുമെന്നും കുറഞ്ഞത് 25 ശതമാനം ലാഭം വരുമെന്നുമായിരുന്ന പ്രധാന വിഗ്ദാനം. ഇതിൽ 70 ലക്ഷം നഷ്ടപ്പെട്ട വർക്കല സ്വദേശിയുടെ പരാതിയിലാണ് മൂന്നാം പ്രതി പ്രദീപ് കുമാർ പിടിയിലായത്.
അഞ്ച് പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.
വെങ്കിട വെങ്കിട്ട്, ബിജു ജി.എസ്, ഡോ. സാബ്, യെലാത്തി പത്മരാജ് ഗോപാൽ എന്നിവരാണ് മറ്റ് പ്രതികൾ. യുസ് കരാറിന് പുറമെ വർക്കലയിലെ 350 കോടി രൂപയുടെ ‘ശിവപുരി ക്ഷേത്ര നിർമ്മാണ പദ്ധതിയിലും പങ്കാളിയാക്കാമെന്നും സംഘം വാഗ്ദാനം നൽകി.
കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




























