27 C
Kollam
Monday 14th September, 2026 | 11:36:56 PM
Home News Kerala ഹൈറിച്ച് കേസ്, കെ ഡി പ്രതാപന് അനുവദിച്ച ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഹൈറിച്ച് കേസ്, കെ ഡി പ്രതാപന് അനുവദിച്ച ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍  കെ.ഡി. പ്രതാപന് അനുവദിച്ച ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. എറണാകുളം പി.എം.എൽ.എ പ്രത്യേക കോടതി അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം നൽകുമ്പോൾ പി.എം.എൽ.എ സെക്ഷൻ 45 പ്രകാരമുള്ള നിർബന്ധ വ്യവസ്ഥകൾ പരിശോധിച്ചില്ലെന്ന് ഹൈക്കോടതി

പ്രതി കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ തക്ക കാരണമുണ്ടോ എന്ന് കോടതി പരിശോധിക്കണം. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ വീണ്ടും കുറ്റം ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി. ഈ രണ്ട് വ്യവസ്ഥകളും പരിശോധിക്കാതെയാണ് പ്രത്യേക കോടതി ജാമ്യം നൽകിയതെന്ന് ഹൈക്കോടതി. പ്രതാപനെതിരെ 15-ഓളം കേസുകൾ; മൂന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി

ജാമ്യാപേക്ഷ 60 ദിവസത്തിനകം ഇരുഭാഗത്തിന്റെയും വാദം കേട്ട് വീണ്ടും പരിഗണിക്കാൻ പ്രത്യേക കോടതിക്ക് നിർദേശം. പ്രത്യേക കോടതി തീരുമാനം വരുംവരെ നിലവിലെ ജാമ്യവ്യവസ്ഥകളിൽ പ്രതാപന് പുറത്തു തുടരാം. 1,100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇ.ഡിയുടെ കണ്ടെത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here